- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്രിപുരയില്‍ സഖ്യമില്ല; കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണയ്ക്ക് സിപിഎം

അഗര്‍ത്തല: ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം തീരുമാനം. എന്നാല്‍, ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കും. രണ്ട് ദിവസമായി നടക്കുന്ന ത്രിപുര സിപിഎം സംസ്ഥാന സമിതി യോഗമാണ് ത്രിപുരയില്‍ അടവുനയം പ്രയോഗിക്കാന്‍ തീരുമാനിച്ചത്. യെച്ചൂരിയും കാരാട്ടും പങ്കെടുത്ത യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. തിരഞ്ഞെടുപ്പ് സഹകരണത്തെക്കുറിച്ച് ഇന്ന് പ്രഖ്യാപനം നടത്തും. ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തലാണ് കോണ്‍ഗ്രസ് സഹകരണത്തെ ക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്. ഇന്നലെയും ഇന്നുമായി ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയായി.
സംസ്ഥാനത്തിന്റെ നിലപാട് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരുശതമാനം വോട്ട് വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ. അതിനാല്‍, കോണ്‍ഗ്രസിന്റെയും തിപ്ര മോത്ത പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ഭരണം നേടാമെന്നതാണ് സിപിഎം കരുതുന്നത്. സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമുണ്ടായാല്‍ പിന്നീട് സീറ്റ് വിഭജന ചര്‍ച്ചയാവും പ്രധാന വെല്ലുവിളി. 20 സീറ്റില്‍ ശക്തിയുള്ള തിപ്ര മോത പാര്‍ട്ടി ഇരട്ടിയിലധികം സീറ്റുകള്‍ വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. എങ്കിലും ഇവര്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയാല്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കൂട്ടായ്മയുണ്ടാവുമെന്ന സൂചനയാണ് യെച്ചൂരിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍ 2004, 2009 മാതൃകയില്‍ മുന്നണികളുണ്ടായേക്കും. പൊതുപ്രധാനമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര, കോണ്‍ഗ്രസിന് ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ മതേതര കക്ഷികളെ ഒരുമിപ്പിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി സിപിഎമ്മാണെന്നും യെച്ചൂരി വ്യക്തമാക്കി. 60 സീറ്റാണ് ത്രിപുര നിയമസഭയിലുള്ളത്. 2018 ല്‍ ബിജെപിക്ക് 35 സീറ്റും സിപിഎമ്മിന് 16 സീറ്റും ലഭിച്ചു. 59 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് 58 സീറ്റിലും കെട്ടിവച്ച പണം നഷ്ടമായിരുന്നു.
RELATED STORIES
കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
3 July 2025 2:32 AM GMTകനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
3 July 2025 2:28 AM GMTശുഭാംശു ശുക്ല ഇന്ന് കേരളത്തിലെ കുട്ടികളോടു സംവദിക്കും
3 July 2025 2:25 AM GMTഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍; വീഴ്ചകള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:10 AM GMTജയ്പൂരിലെ ഖബറിസ്താനില്‍ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ ...
2 July 2025 5:44 PM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMT