Big stories

കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു; രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു; രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്ക്
X

ബംഗളൂരു: കര്‍ണാടകയിലെ സകലേഷ്പൂര്‍ താലൂക്കിലെ യെസ്‌ലൂര്‍ ഹോബ്ലിയിലെ ഗോഡ്ഡു ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ബിജെപി പ്രവര്‍ത്തകനും തമ്പുഗെരെയിലെ കര്‍ഷകനുമായ നവീന്‍ (40) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ദയാനന്ദ (42), പത്മനാഭ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഇവരുടെ കൂട്ടാളി രാജാ ചാരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

നാല് പേരും ഹാസനിലെ ദൊഡ്ഡഗഡ്ഡെ തോട്ടില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ പിന്നില്‍ നിന്ന് ആരോ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. നവീന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. മറ്റു രണ്ടുപേരെ സകലേഷ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രഥമദൃഷ്ട്യാ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് മനസ്സിലാവുന്നതെന്ന് ഹാസന്‍ എസ്പി ഹരിറാം ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ രാഷ്ട്രീയമോ വര്‍ഗീയമോ ഇല്ല. എസ്പിയും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it