- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഊഫ് ശരീഫിന്റെ അന്യായ തടവിന് ഒരാണ്ട്: വിദ്യാര്‍ഥി പ്രക്ഷോഭം നയിച്ച വിരോധം തീര്‍ത്ത് ഭരണകൂടം
ഹത്രാസ് കേസ് നിലനില്‍ക്കില്ലെന്നു കണ്ട് മഥുര എസ്ഡിഎം കോടതി തന്നെ തള്ളിയിട്ടും ഗൂഡാലോചനാ കേസില്‍ ജാമ്യമില്ലാതെ റഊഫ് അടക്കമുള്ള മലയാളികള്‍ മഥുര, ലക്‌നോ ജയിലുകളില്‍ തടവില്‍ യാതന അനുഭവിക്കുകയാണ്

കോഴിക്കോട്: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന റഊഫ് ശരീഫിന്റെ അന്യായ തടവിന് ഒരാണ്ട് തികയുന്നു. ദേശീയ തലത്തില്‍ സംഘപരിവാര ഫാസിസത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുന്നതിനായി കള്ളക്കേസ് പടച്ചുണ്ടാക്കിയാണ് റഊഫ് ശരീഫിനെ അറസ്റ്റ് ചെയ്തത്. ഭരണ കൂട ഭീകരതയുടെ ഇരകളായ റഊഫ് അടക്കമുള്ള മലയാളികള്‍ ഉത്തര്‍ പ്രദേശിലെ മഥുര സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. 2020 ഡിസംബര്‍ 12 നാണ് റഊഫ് അറസ്റ്റ് ചെയ്യപ്പെടുന്നത്. സിഎഎ സമരകാലത്ത് ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നതാണ് റഊഫ് ശരീഫിനെ വേട്ടയാടാന്‍ പ്രധാന കാരണം. നേരത്തെ സിഎ പരീക്ഷയുടെ സമയത്ത് കാംപസ് ഫ്രണ്ടില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് എന്‍ഐഎയുടെ ഭാഗത്തുനിന്ന് കുല്‍സിതമായ ഇടപെടലുകളുണ്ടായിരുന്നു. ഇതിന് വഴങ്ങാതെവന്നതോടെയാണ് ഹത്രാസ് കേസില്‍ വ്യാജ തെളിവുകള്‍ നിരത്തി ജയിലിലടച്ചത്.

എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുമായി ബന്ധപ്പെട്ടാണ് റഊഫ് ശരീഫിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ചാര്‍ട്ടേഡ് എകൗണ്ടന്റായ അദ്ദേഹം വിസ പുതുക്കാനായി ഒമാനിലേക്ക് പോകാനിരിക്കുമ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് ഇഡിയുടെ നടപടി. അറസ്റ്റ് ചെയ്യുമ്പോള്‍ അക്കൗണ്ടില്‍ മൂന്ന് കോടി രൂപ വന്നു, കള്ളപ്പണം വെളുപ്പിച്ചു എന്നൊക്കെയായിരുന്നു ആരോപിച്ചിരുന്നത്. കേരളത്തിലെ ഒരു വിദ്യാര്‍ഥി നേതാവ് അറസറ്റ് ചെയ്യപ്പെട്ടിട്ടും ഇതിനെതിരെ ആരും പ്രതിഷേധിച്ചില്ല. കള്ളപ്പണം വെളുപ്പിച്ചു എന്ന തരത്തില്‍ മനോരമയും മീഡിയാവണ്ണും അടക്കമുള്ള ഏതാണ്ട് എല്ലാ മാധ്യമങ്ങളും അത് ആഘോഷിക്കുകയായിരുന്നു.

എന്നാല്‍, എറണാകുളം സെഷന്‍സ് കോടതി ജഡ്ജി ഇതിനെ കള്ളപ്പണ ഇടപാട് എന്ന് എങ്ങിനെയാണ് പറയാനാവുക എന്നാണ് ചോദിച്ചത്. അദ്ദേഹമൊരു ചാര്‍ട്ടേഡ് എകൗണ്ടന്റാണ് പോരാത്തതിന് അഞ്ചോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷനല്‍ കമ്പനിയുടെ ജനറല്‍ മാനോജറും. സ്വാഭാവികമായും പണമിടപാട് നടന്നിരിക്കുമല്ലോ എന്നായിരുന്നു ജഡ്ജിയുടെ ചോദ്യം. 'ചൈനയില്‍ നിന്ന് മാസ്‌ക്ക് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ എയ്ഡ് ഉപകരണങ്ങള്‍ വിദേശത്തേക്ക് ഇറക്കുമതി ചെയ്യുന്ന ട്രൈഡറുമായിരുന്നു റഊഫ്. ഈ ഇനത്തില്‍ ധാരാളം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. അതിനെല്ലാം കൃത്യമായ കണക്കുമുണ്ട്. 2018 മുതല്‍ 2020 വരേയുള്ള മൂന്ന് വര്‍ഷത്തിനിടക്ക് നടന്ന ട്രാന്‍സാക്ഷനെയാണ് മൂന്ന് കോടി കള്ളപ്പണം എന്ന് പ്രചരിപ്പിച്ചത്. അത് എകൗണ്ടില്‍ ആ സമയത്ത് ഉണ്ടായിരുന്ന പണമല്ല. മൊത്തം ക്രയവിക്രയങ്ങളെ കുറിച്ചാണ് ഈ പറയുന്നത്. റഊഫ് കൃത്യമായി ആദായ നികുതി അടക്കുന്ന വ്യക്തിയാണെന്ന അദ്ദേഹത്തിന്റെ രേഖകള്‍ പരിശോധിക്കുന്നതില്‍ നിന്ന് മനസ്സിലാകും. പിന്നീട് ഹത്രാസ് കേസില്‍ ഉള്‍പ്പെടുത്തി ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഹത്രാസ് കേസ് നിലനില്‍ക്കില്ലെന്നു കണ്ട് മഥുര എസ്ഡിഎം കോടതി തന്നെ തള്ളിയിട്ടും ഗൂഡാലോചനാ കേസില്‍ ജാമ്യമില്ലാതെ റഊഫ് അടക്കമുള്ള മലയാളികള്‍ മഥുര, ലക്‌നോ ജയിലുകളില്‍ തടവില്‍ യാതന അനുഭവിക്കുകയാണ്.റഈഫ് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഭാര്യ ഏഴുമാസം ഗര്‍ഭിണിയിയായിരുന്നു. ഇപ്പോള്‍ അഞ്ച് മാസം പ്രയാമായ കുഞ്ഞിനെ നേരില്‍ ഒന്നു കാണാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇതേ കേസുകളില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കമുള്ളവരുടെ അന്യായ തടങ്കലും തുടരുകയാണ്. ഇതിനിടെ ജയിലില്‍ കഴിയുന്ന മലയാളികളെ കാണാനായി യുപിയിലെത്തിയ ഭാര്യമാരും ഉമ്മമാരുമടങ്ങുന്ന സംഘത്തെ കൊവിഡിന്‍രെ പേരില്‍ കള്ളക്കേസ് ചുമത്തി ജയിലിടച്ചിരുന്നു. ഇവര്‍ പിന്നീട് ജാമ്യം നേടി.

തെളിവുകളുടെ അഭാവത്തിലുള്ള അറസ്റ്റ് ആയതിനാല്‍ ജാമ്യം ലഭിക്കുമെന്ന് വന്നപ്പോള്‍ ഇഡി ലക്‌നോ കോടതിയില്‍ കൊണ്ടുപോയി റഈഫ് ശരീഫിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഒരേ കുറ്റത്തിന് രണ്ടിടത്ത് കേസ് ഫയല്‍ ചെയ്യുക എന്ന അപൂര്‍വവും നിയമ പരമായി നിലനില്‍പ്പില്ലാത്തതുമായ നടപടിയാണ് ഉണ്ടായത്. പിന്നീടാണ് ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ കാംപസ് ഫ്രണ്ട് ട്രഷറര്‍ അത്തീഖ് റഹ്മാന്റെ എകൗണ്ടിലേക്ക് 2500 രൂപ അയച്ച് കൊടുത്തിട്ടുണ്ടെന്നു പറഞ്ഞ് കേസ് ലക്‌നോയിലേക്ക് മാറ്റി. ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലായിരുന്നു യോഗി സര്‍ക്കാര്‍. ഹത്രാസ് യാത്രാ കേസ് എന്നത് ഇത്തരത്തില്‍ കെട്ടിച്ചമച്ച ഒരു കഥയാണ്. റഊഫിനെ ഈ കേസില്‍ ഉള്‍പ്പെടുത്താനായി സാമ്പത്തിക കുറ്റ കൃത്യമായ യുഎപിഎ സെക്ഷന്‍ 17 എ വകുപ്പ് കൂടി ചേര്‍ക്കുകയായിരുന്നു. കലാപമുണ്ടാക്കാന്‍ സാമ്പത്തിക സഹായം ചെയ്തു എന്നതാണ് കേസ്. 2500 രൂപ കൊണ്ട് എന്ത്് കലാപം നടത്താനാണ് എന്ന ചോദ്യം ബാക്കി.
RELATED STORIES
അബ്ദുല്‍ കലാമിനെ തല്ലിക്കൊന്ന സംഭവം: രണ്ടു പേര് അറസ്റ്റില്‍
11 May 2025 2:41 AM GMTരണ്ട് വയസുകാരന് നീന്തല്‍കുളത്തില്‍ വീണുമരിച്ചു
11 May 2025 2:13 AM GMT123 കഴുകന്മാര് വിഷം അകത്ത് ചെന്ന് ചത്തു
11 May 2025 2:09 AM GMTമുദ്ദബല്ലിയില് തൊട്ടുകൂടായ്മ ഒഴിവാക്കാന്‍ ധാരണ; ബാര്‍ബര്‍ ഷോപ്പുകള്‍...
11 May 2025 1:45 AM GMTവിദേശജോലിത്തട്ടിപ്പ് കേസ്: കാര്‍ത്തികക്ക് ഡോക്ടര്‍ രജിസ്ട്രേഷന്...
11 May 2025 1:05 AM GMT'പാകിസ്താന് വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു; സൈന്യം തിരിച്ചടിക്കുന്നു': ...
10 May 2025 5:49 PM GMT