Big stories

കര്‍ഷക സമരത്തെ നിശബ്ദമാക്കാന്‍ എന്‍ഐഎയെ ആയുധമാക്കി കേന്ദ്രം; കര്‍ഷക സംഘടന നേതാവിന് നോട്ടീസ്

കര്‍ഷക സമരത്തെ നിശബ്ദമാക്കാന്‍ എന്‍ഐഎയെ ആയുധമാക്കി കേന്ദ്രം; കര്‍ഷക സംഘടന നേതാവിന് നോട്ടീസ്
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേപ്രതിഷേധിക്കുന്ന കര്‍ഷകരെ നിശബ്ദമാക്കാന്‍ എന്‍ഐഎയെ ആയുധമാക്കി കേന്ദ്രം. സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയോടാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സമരത്തെ എന്‍.ഐ.എ യേ ഉപയോഗിച്ച് തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ആദ്യം സുപ്രിം കോടതിയിലൂടെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ എന്‍ഐഎയേയും ഉപയോഗിക്കുകയാണ്. കര്‍ഷക നേതാക്കളിലൊരാളായ പുരണ്‍ സിങ് പറഞ്ഞു.

അതേസമയം, ഒമ്പതാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ നിയമം പിന്‍വലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തില്‍ സമാധാനപരമായി ട്രാക്ടര്‍ റാലി നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന ചര്‍ച്ച 120 ശതമാനം പരാജയമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഡോ. ദര്‍ശന്‍ പാല്‍ പ്രതികരിച്ചു. സമരക്കാരെ കേന്ദ ഏജന്‍സികളെ വച്ച് വേട്ടയാടുന്നതിലും കര്‍ണാലില്‍ 1000 കര്‍ഷകര്‍ക്കെതിരെ കേസെടുത്തലിലും കര്‍ഷക സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. 10ാം വട്ട ചര്‍ച ജനുവരി 19ന് നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it