- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎപിഎ കേസ് ചുമത്തി അറസ്റ്റ്: 2019ല്‍ 72 ശതമാനത്തിലേറെ വര്‍ധനവ്
ന്യൂഡല്‍ഹി: ജനദ്രേഹ നിയമമായ യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) ചുമത്തി അറസ്റ്റ് ചെയ്തവരുടെ എണ്ണത്തില്‍ 2019ല്‍ 72 ശതമാനത്തിലേറെ വര്‍ധനവുണ്ടായതായി കണക്കുകള്‍. ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രാലയം(എംഎച്ച്എ) നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. 2015 നെ അപേക്ഷിച്ചാണ് ഇത്രയും വലിയ വ്യത്യാസം അനുഭവപ്പെടുന്നത്. 2019ല്‍ രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്ത 1226 കേസുകളില്‍ 1948 പേരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. 2015 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം കേസുകള്‍ യഥാക്രമം 897, 922, 901, 1182 എന്നിങ്ങനെയായിരുന്നു. അറസ്റ്റിലായവരുടെ എണ്ണം യഥാക്രമം 1128, 999, 1554, 1421 എന്നിങ്ങനെയായിരുന്നു. എന്നാല്‍, 2019ല്‍ 1226 കേസുകളിലായി 1948 പേരെയാണ് അറസ്റ്റ് ചെയ്തത്.
2019ല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മണിപ്പൂരിലാണ്-306. തമിഴ്‌നാട്-270, ജമ്മു കശ്മീര്‍-255, ജാര്‍ഖണ്ഡ്-55, അസം-87 എന്നിങ്ങനെയാണ് തൊട്ടടുത്തുള്ളത്. അറസ്റ്റ് ചെയ്തവരുടെ സംസ്ഥാനങ്ങളുടെ മുന്‍നിരയിലുള്ള യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് ആണ്-498. മണിപ്പൂര്‍-386, തമിഴ്‌നാട്-308, ജമ്മു കശ്മീര്‍-227, ജാര്‍ഖണ്ഡ്-202 എന്നിങ്ങനെയാണ് അടുത്ത സ്ഥാനം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.
യുഎപിഎ ചുമത്തപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കുന്നത് വളരെ അപൂര്‍വമാണെന്നും കണക്കുകള്‍ തെളിയിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് 180 ദിവസം വരെ സമയമുണ്ട് എന്നതാണ് ഇതിനു പ്രധാനകാരണം. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 2.2 ശതമാനം പേരെ മാത്രമാണ് കോടതി ശിക്ഷിച്ചിട്ടുള്ളതെന്ന് നേരത്തെ ലോക്‌സഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.
Over 72% rise in number of UAPA cases registered in 2019
RELATED STORIES
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT