- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഹല്‍ഗാമിനെ വര്‍ഗീയ വിദ്വേഷത്തിന്റെ വിളനിലമാക്കുമ്പോള്‍

നിര്‍മന്യു ചൗഹാന്‍
2025 ഏപ്രില്‍ 22ന് പഹല്‍ഗാം ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും വംശഹത്യയുടെ മുദ്രാവാക്യങ്ങള്‍ മുഴങ്ങാന്‍ തുടങ്ങിയത് ആശങ്കാജനകമാണ്. പക്ഷേ, ഇതില്‍ അതിശയിക്കാനൊന്നുമില്ല. കശ്മീരില്‍ 'ഇസ്രായേല്‍ പോലുള്ള പരിഹാരം' എന്ന ആഹ്വാനങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ടോക്ക് ഷോ അവതാരകര്‍ പ്രതികാരത്തിനുള്ള വഴികള്‍ തേടാന്‍ ശ്രമിച്ചു. ഒരു അവതാരകന്‍ പറഞ്ഞു: 'ഒരു അന്തിമ പരിഹാരം ആവശ്യമാണ്.' ഇതുപോലുള്ള ഭാഷ െ്രെപം ടൈം പ്രഭാഷണമാകുമ്പോള്‍, അത് വെറും പ്രകോപനം മാത്രമല്ല; രക്തച്ചൊരിച്ചിലിനുള്ള അടിത്തറയിടലുമാണ്.
വിഭജനത്തിന്റെ രക്തച്ചൊരിച്ചില്‍ മുതല്‍ 1984ലെ സിഖ് വംശഹത്യ വരെയുള്ള നമ്മുടെ ചരിത്രത്തിലെ ഏറ്റവും കഠിനമായ കാലഘട്ടങ്ങള്‍, ഇത്തരം വാചാടോപങ്ങളുടെ പ്രതിഫലനമാണ്. രാഷ്ട്രീയ, മാധ്യമ പ്രമാണിമാര്‍ അതിനെ അപലപിക്കുന്നതിനുപകരം സാധാരണമാക്കുമ്പോള്‍ വര്‍ഗീയ വിദ്വേഷം വളരുമെന്നാണ് ആ സംഭവങ്ങളെല്ലാം നമ്മെ ഓര്‍മിപ്പിക്കുന്നത്.
1947 ആഗസ്റ്റില്‍ ബ്രിട്ടിഷ് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍, പഞ്ചാബിലും ബംഗാളിലും ഉണ്ടായ വര്‍ഗീയ കലാപത്തില്‍ ഏകദേശം രണ്ടു ലക്ഷം മുതല്‍ 20 ലക്ഷംവരെ മനുഷ്യര്‍ കൊല്ലപ്പെട്ടു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തില്‍ ഏകദേശം 14 ദശലക്ഷം പേര്‍ വീടുകളില്‍നിന്ന് പുറത്തെറിയപ്പെട്ടു. എന്നിരുന്നാലും, ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഉണ്ടായിരുന്നിട്ടും, പൊതു ചര്‍ച്ചകള്‍ ഈ സംഭവങ്ങളുടെ പാഠങ്ങളെ ആന്തരികവല്‍ക്കരിക്കുന്നതില്‍ നിരന്തരം പരാജയപ്പെട്ടു. സ്‌കൂള്‍ പാഠ്യപദ്ധതികള്‍ പലപ്പോഴും വിഭജനത്തെ ഒരു അടിക്കുറിപ്പ് പോലെ തരംതാഴ്ത്തി. ഓരോ സംഭവത്തിന്റെയും വാര്‍ഷികങ്ങള്‍ മനുഷ്യര്‍ നല്‍കേണ്ടി വന്ന വിലയേക്കാള്‍ രാഷ്ട്രീയ സ്‌കോറുകളിലൂടെയാണ് അടയാളപ്പെടുത്തുന്നത്.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984ല്‍ കൊല്ലപ്പെട്ടത് സിഖുകാര്‍ക്കെതിരെ ഭരണകൂട പിന്തുണയോടെയുള്ള ആക്രമണങ്ങളുണ്ടാവാന്‍ കാരണമായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ മാത്രം 2,800 പേരും രാജ്യവ്യാപകമായി 3,350 പേരും കൊല്ലപ്പെട്ടു. അതേസമയം സ്വതന്ത്ര അന്വേഷണങ്ങള്‍ യഥാര്‍ഥ കണക്ക് ഇതിലും കൂടുതലാകാമെന്ന് സൂചിപ്പിക്കുന്നു. സിഖുകാരെ തിരിച്ചറിഞ്ഞ് ആക്രമിക്കാന്‍ വോട്ടര്‍ പട്ടിക ഉപയോഗിച്ചെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള അക്കാലത്തെ ദൃക്‌സാക്ഷി വിവരണങ്ങള്‍ പറയുന്നത്. പോലിസിന്റെ നിഷ്‌ക്രിയത്വം കൂട്ടക്കൊലകള്‍ക്ക് കാരണമായി.
ഈ കേസുകളില്‍ പ്രതികളായ ആയിരക്കണക്കിന് പേരിലെ വിരലില്‍ എണ്ണാവുന്ന കുറ്റവാളികള്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സാമൂഹികമായി താഴ്ന്ന നിലയിലുള്ളവരാണ്. കൂട്ടക്കൊലകള്‍ സംഘടിപ്പിച്ചവര്‍ ഇപ്പോഴും നിയമത്തിന്റെ പിടിയിലാകുന്നില്ല. 2002ല്‍ ഗുജറാത്ത് വംശഹത്യക്കിടയിലും സമാനമായ സംഭവങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നതു നാം കാണുന്നു. അവിടെ ആയിരത്തിലധികം പേര്‍, കൂടുതലും മുസ്‌ലിംകള്‍, കൊല്ലപ്പെടുകയും നിരവധി പേര്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്തു. അന്വേഷണങ്ങള്‍ സ്തംഭിച്ചു. പ്രധാന പ്രതികള്‍ മോചിതരായി. മിക്ക മുതിര്‍ന്ന നേതാക്കളും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു. ഇത്തരം ശിക്ഷാ ഇളവുകള്‍ ഭാവിയിലെ അതിക്രമങ്ങള്‍ക്ക് ധൈര്യം പകരുമെന്ന് അക്കാലത്തെ എഡിറ്റോറിയലുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ മുന്നറിയിപ്പുകളെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. വര്‍ഗീയ കലാപം കുറഞ്ഞ ചെലവില്‍ നടപ്പാക്കാമെന്ന മാതൃകയാണ് കലാപകാരികള്‍ക്ക് കിട്ടിയത്.
18 വര്‍ഷങ്ങള്‍ക്കുശേഷം, 2020 ഫെബ്രുവരിയില്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വീണ്ടും വര്‍ഗീയ അക്രമം പൊട്ടിപ്പുറപ്പെട്ടു. കല്ലുകളും പെട്രോള്‍ ബോംബുകളും ദണ്ഡുകളുമായി ആള്‍ക്കൂട്ടം അയല്‍വീടുകളില്‍ മേഞ്ഞുനടന്നു. കുറഞ്ഞത് 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
താഴെ തട്ടില്‍ കലാപം നടത്തിയവരിലാണ് പോലിസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കലാപത്തിന്റെ രാഷ്ട്രീയ സംഘാടകരെയും വിദ്വേഷ പ്രാസംഗികരെയും കലാപത്തിന് പ്രേരണ നല്‍കിയവരെയും പോലിസ് അവഗണിച്ചു. 1984, 2002, 2020 എന്നീ വര്‍ഷങ്ങളിലെ ഈയൊരു രീതി ഭീകരമായ ഒരു മാതൃകയാണ് സൃഷ്ടിച്ചത്. വര്‍ഗീയ അക്രമം അതിന്റെ ശില്‍പ്പികള്‍ക്ക് കുറഞ്ഞ ചെലവില്‍ നടത്താം എന്നതിന്റെ മാതൃക. തുടര്‍ന്നു വരുന്ന സര്‍ക്കാരുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ഭീകരതയുടെയും അവിശ്വാസത്തിന്റെയും ഒരു ചക്രം ഇങ്ങനെയാണവര്‍ നിലനിര്‍ത്തുന്നത്.
ചരിത്രം ഒരു വ്യക്തമായ ഓര്‍മപ്പെടുത്തല്‍ നല്‍കുന്നു: ഗുരുതരമായ അതിക്രമങ്ങള്‍ അപൂര്‍വ്വമായേ ഒറ്റയ്ക്ക് സംഭവിക്കാറൂള്ളൂ. അവ തീവ്രവാദ വാചാടോപങ്ങളുടെ ചിറകുകളില്‍ മാത്രമല്ല മുന്നേറുന്നത്. അവ നിശബ്ദതയിലൂടെയും വിദ്വേഷം പരത്തുന്നതിനെയും അക്രമത്തിനുള്ള ആഹ്വാനത്തെയും സാധാരണമായി ചിത്രീകരിക്കുന്നതിലൂടെയും അക്രമങ്ങളെ വെറും രാഷ്ട്രീയ വ്യവഹാരമായി തള്ളിക്കളയുന്നതിലൂടെയും ആവേശഭരിതമായ പങ്കാളിത്തത്തിലൂടെയും മുന്നേറും.
ഏപ്രില്‍ അവസാനത്തില്‍, ഒരു പ്രമുഖ ടെലിവിഷന്‍ അവതാരകന്‍ തന്റെ െ്രെപംടൈം ചര്‍ച്ചയില്‍ 'ഒക്ടോബര്‍ 7 ഇസ്രായേലിന് എന്തായിരുന്നുവോ അത് ഏപ്രില്‍ 22 ഇന്ത്യക്കും' എന്ന പറഞ്ഞപ്പോള്‍ അത്തരമൊരു വാചാടോപമാണ് രൂപപ്പെട്ടത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ഇസ്രായേലിനെ ചിലര്‍ കണ്ടതു പോലെ ധാര്‍മികവും ഭൗതികവുമായ ഒരു പടുകുഴിയിലാണ് ഇന്ത്യയെന്ന പ്രതീതി വരുത്താനാണ് അദ്ദേഹം ശ്രമിച്ചത്.
എന്നിരുന്നാലും ഈ ആധുനിക വാചാടോപം വളരെ പഴയ ഒരു ദുരന്തത്തെ ഓര്‍മിപ്പിക്കുന്നു. ക്രി.ശേ. 64 ജൂലൈയില്‍ റോം അഗ്‌നിക്കിരയായി. റോമിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷമാണ് അതിന് ഉത്തരവാദിയെന്ന് നീറോ പറഞ്ഞുവെന്നാണ് ടാസിറ്റസ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് ക്രൂരതയുടെ ആഘോഷമാണ് നടന്നത്. കഴുത്തില്‍ ചങ്ങലയിട്ട തടവുകാരെ ഡോമസ് ഔറിയ ഉദ്യാനങ്ങളിലെ ജീവനുള്ള പന്തങ്ങളായി പ്രകാശിപ്പിച്ചു. റോമിലെ ഏറ്റവും ശക്തരായ പൗരന്മാര്‍ നോക്കിനിന്നു. ചിലര്‍ ഭയാനകമായ നിശ്ശബ്ദതയിലും മറ്റുള്ളവര്‍ കഠിനമായ ആരാധനയോടെയും.
പുരാതനവും സമകാലികവുമായ രണ്ട് സംഭവങ്ങളും ഒരേ സത്യത്തിന് അടിവരയിടുന്നു: വിദ്വേഷം വളക്കൂറുള്ള മണ്ണ് കണ്ടെത്തുന്നത് ചുരുക്കം ചിലരുടെ സംസാരത്തിലൂടെ മാത്രമല്ല. മറിച്ച് ക്രൂരതയെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെയും വെറുമൊരു രാഷ്ട്രീയ വിഷയമെന്ന രീതിയില്‍ അതിനെ സമീപിക്കുന്നതിലൂടെയും അതിനെ അവഗണിക്കുന്നതിലൂടെയും കൂടിയാണ്. ഈ കൂട്ടുകെട്ടിനെ നേരിടുന്നതിലൂടെ മാത്രമേ, വിദ്വേഷകരമായ വാക്കുകളില്‍നിന്ന് മനുഷ്യത്വരഹിതമായ പ്രവൃത്തികളിലേക്കുള്ള മാറ്റത്തെ തടയാനാവൂ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
കശ്മീരിലും പുറത്തും വര്‍ഗീയ പ്രചാരണം പ്രസരിപ്പിക്കുന്നതിനും വിമത ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്നതിനും ക്രൂരമായ നയങ്ങള്‍ക്ക് സമ്മതം സൃഷ്ടിക്കുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും മുഖ്യധാരാ മാധ്യമങ്ങളും നല്‍കുന്ന സംഭാവനകളെ കുറിച്ച് 2019-20ലെ ഹാര്‍വാര്‍ഡ് പഠനം പറയുന്നുണ്ട്. തീവ്രവാദ ആഖ്യാനങ്ങളെ സാധാരണവല്‍ക്കരിക്കുന്നതിലൂടെ മാധ്യമങ്ങള്‍ ഇതിനകം തന്നെ നീറോയുടെ വിരുന്നില്‍ പങ്കെടുത്തു കഴിഞ്ഞു.
'കശ്മീരിനുള്ള അന്തിമ പരിഹാരം' പോലുള്ള പ്രയോഗങ്ങളുടെ പുനരുജ്ജീവനം വെറും അതിശയോക്തിയല്ല, മറിച്ച് ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്ന ഹോളോകോസ്റ്റ് കാലഘട്ടത്തിലെ യൂഫെമിസങ്ങളുടെ മനപ്പൂര്‍വമായ ആഹ്വാനമാണ്. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വിവിധരാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും കശ്മീരിലെ സൈനിക വിന്യാസവും ജനസംഖ്യാ എന്‍ജിനീയറിങും വംശീയ ഉന്മൂലനത്തിനുള്ള ഒരു ബ്ലൂപ്രിന്റിന് തുല്യമാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വംശഹത്യയിലേക്ക് നയിക്കുന്ന വാചാടോപങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കേണ്ട ടിവി ചാനലുകളും പത്രങ്ങളും 'ജനസംഖ്യാ എന്‍ജിനീയറിങ്' നേരായ നയ തിരഞ്ഞെടുപ്പാണെന്ന മട്ടില്‍ ശാന്തമായി ചര്‍ച്ച ചെയ്ത് അതിന്റെ ഗുണദോഷങ്ങള്‍ തൂക്കിനോക്കി. മനുഷ്യാവകാശങ്ങളെ ചുവപ്പുരേഖയായി കണക്കാക്കുന്നതിന് പകരം മനുഷ്യത്വരഹിതമായ വാക്കുകളിലൂടെ ഇത്തരം നയങ്ങളെ സാങ്കേതിക ചോദ്യങ്ങളാക്കി മാറ്റുകയും അക്രമത്തെ സാധാരണമാക്കി തോന്നിപ്പിക്കുകയും വംശീയ ഉന്മൂലനത്തിന്റെ യഥാര്‍ത്ഥ ഭീഷണി മറയ്ക്കുകയും ചെയ്തു.
പഹല്‍ഗാമില്‍ ആയുധധാരികളായ അക്രമികള്‍ ഐഡികള്‍ പരിശോധിച്ചെന്നും 'പരിച്ഛേദനം' സ്ഥിരീകരിക്കാന്‍ ഇരകളുടെ വസ്ത്രം അഴിച്ചെന്നും ഇസ്‌ലാമിക വാക്യങ്ങള്‍ ചൊല്ലാന്‍ കഴിയാത്തവരെ വധിച്ചെന്നും അതിജീവിച്ച ചിലര്‍ പറഞ്ഞതായി റിപോര്‍ട്ടുകളുണ്ട്. ഇവയെല്ലാം അതിവേഗം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. വിനോദസഞ്ചാരികളുടെ ഭയാനകമായ പ്രതികരണങ്ങള്‍ വിഭാഗീയതക്ക് അതിവേഗം വാര്‍ത്തകളെ സ്വാധീനിക്കാന്‍ കഴിയും എന്നതിന് അടിവരയിടുന്നു.
രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉടനടി ഉണ്ടായി: 24 മണിക്കൂറിനുള്ളില്‍, ഇന്ത്യ-പാകിസ്താന്‍ കര അതിര്‍ത്തി അടച്ചു. സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി മരവിപ്പിച്ചു. പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള വിസ ഇളവുകള്‍ റദ്ദാക്കി. ഇതെല്ലാം ഭീകരവിരുദ്ധ പ്രതികരണങ്ങളായല്ല, മറിച്ച് അടിയന്തര സുരക്ഷാ ആവശ്യകതകളായാണ് അവതരിപ്പിക്കപ്പെട്ടത്. അതേസമയം, കശ്മീരില്‍ കൂടുതല്‍ ബലം പ്രയോഗിക്കണോ സൈനികനിയന്ത്രണം കൂട്ടണോ തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു. ശക്തമായ നേതൃത്വത്തിന് കീഴിലാണ് രാജ്യമെന്ന പ്രതീതിയുടെ മറവില്‍ വംശഹത്യയുടെ പ്രതിധ്വനികളാണ് മുഴങ്ങുന്നത്.
കാഴ്ചയുടെയും പങ്കാളിത്തത്തിന്റെയും ഈ ചക്രം നാം തകര്‍ക്കണം. വസ്തുതകള്‍ റിപോര്‍ട്ട് ചെയ്യുക മാത്രമല്ല, മനുഷ്യത്വരഹിതമായ വാചാടോപം അക്രമത്തിലേക്ക് മാറുന്നതിന് മുമ്പ് അതിന്റെ ധാര്‍മിക അപകടസാധ്യതകള്‍ സന്ദര്‍ഭോചിതമായി മനസ്സിലാക്കേണ്ട ഉത്തരവാദിത്തം പത്രപ്രവര്‍ത്തകര്‍ക്കും എഡിറ്റര്‍മാര്‍ക്കും ബ്രോഡ്കാസ്‌റ്റേഴ്‌സിനും ഉണ്ട്. ദുര്‍ബല സമൂഹങ്ങളെ ലക്ഷ്യം വച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാരെയും അഭിപ്രായ രൂപീകരണക്കാരെയും അവയുടെ ഉത്തരവാദിത്തം വഹിപ്പിക്കണം. വംശഹത്യയെ അനുകൂലിക്കുന്നതോ പ്രേരിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കാന്‍ വേണ്ട നിയമങ്ങള്‍ നടപ്പാക്കുകയും വേണം.
വിഭജനകാലത്തെ കൂട്ടക്കുഴിമാടങ്ങളില്‍നിന്നോ 1984ലെ കത്തിക്കരിഞ്ഞ ശരീര അവശിഷ്ടങ്ങളില്‍നിന്നോ നമ്മള്‍ ഒന്നും പഠിച്ചിട്ടില്ലെങ്കില്‍, നമ്മുടെ സ്വന്തം അധപ്പതനത്തില്‍ നമ്മള്‍ പങ്കാളികളായി തുടരുന്നു എന്നു വേണം കരുതാന്‍. കാണികളെ നീതിയുടെ വക്താക്കളാക്കി മാറ്റേണ്ട സമയമാണിത്. ഓരോ വംശീയ അധിക്ഷേപത്തെയും വംശഹത്യാ ആഹ്വാനത്തെയും രാഷ്ട്രീയ നാടകമായി കാണുന്നതിന് പകരം കൂട്ടായ ചെറുത്തുനില്‍പ്പിനുള്ള വ്യക്തമായ ആഹ്വാനമായി കാണണം. വര്‍ഗീയ വിദ്വേഷത്തെ നിയമവിധേയമാക്കാന്‍ വിസമ്മതിച്ചുകൊണ്ട് മാത്രമേ അന്തിമ പരിഹാരം കണ്ടെത്താന്‍ കഴിയൂ. ' ഇനി ഒരിക്കലും അനുവദിക്കില്ല'' എന്നത് പൊള്ളയായ മുദ്രാവാക്യമല്ല, മറിച്ച് യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പാക്കാന്‍ നമുക്ക് കഴിയും.
(രാഷ്ട്രീയ-സാമൂഹിക ഗവേഷകനാണ് നിര്‍മന്യു ചൗഹാന്‍)
കടപ്പാട്: ദ വയര്‍
RELATED STORIES
തിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ കാണാതായി; ഉപേക്ഷിച്ചതെന്ന് അമ്മയുടെ...
19 May 2025 6:05 PM GMTസുഹാസ് ഷെട്ടി വധക്കേസില്‍ ആരോപണ വിധേയനായ യുവാവിനെ ജയിലില്‍...
19 May 2025 6:01 PM GMTശബരിമല ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ വാട്ടര്‍ കിയോസ്കില്‍ നിന്ന്...
19 May 2025 3:52 PM GMT''മുസ്ലിം ന്യൂനപക്ഷത്തിന്റെ ആശങ്കകള്‍ യാഥാര്‍ഥ്യം'';വഖ്ഫ് ഭേദഗതി...
19 May 2025 3:39 PM GMTപ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകിട്ട് അഞ്ചുമണി വരെ
19 May 2025 3:26 PM GMTപാതിവില തട്ടിപ്പ്: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ക്കെതിരെ...
19 May 2025 11:27 AM GMT