Big stories

പാക് പാര്‍ലമെന്റ് പിരിച്ചുവിട്ടു; മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ്

പാക് പാര്‍ലമെന്റ് പിരിച്ചുവിട്ടു; മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ്
X

ഇസ് ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ ശുപാര്‍ശ അംഗീകരിച്ച് പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് അല്‍വി പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു. അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളിയതിനുശേഷമാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഇമ്രാന്‍ഖാന്‍ ശുപാര്‍ശ ചെയ്തത്.

പ്രതിപക്ഷം ഇതിനെതിരെ കോടതിയെ സമീപിക്കും.

തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കം നടക്കുന്നതായും വിദേശശക്തി അതിനുള്ള ശ്രമം തുടരുന്നതായും അദ്ദേഹം ആരോപിച്ചു.

അടുത്ത 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് പ്രസിഡന്റിന്റെ ഉപദേശം.

ഡെപ്യൂട്ടി സ്പീക്കര്‍ ഖ്വാസിം സൂരിയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്. വിദേശശക്തികളുടെ നീക്കത്തിന്റെ ഭാഗമാകാന്‍ തനിക്കാവില്ലെന്നും പാക് ഭരണഘടനക്ക് എതിരാണ് ഇതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കം തടഞ്ഞ സര്‍ക്കാര്‍, രാജ്യത്തിന്റെ ഭരണഘടന ലംഘിച്ചെന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ആരോപിച്ചു.

Next Story

RELATED STORIES

Share it