Big stories

പാലക്കാട്ടെ ഷാജഹാന്‍ കൊലപാതകം: പ്രതികള്‍ ബിജെപി അനുഭാവികള്‍, രാഷ്ട്രീയ പ്രേരിതമെന്ന് പോലിസ്

പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ആദ്യ വാദത്തില്‍നിന്നു മലക്കംമറിഞ്ഞ് രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതല്‍ എട്ട് വരെയുളള പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

പാലക്കാട്ടെ ഷാജഹാന്‍ കൊലപാതകം: പ്രതികള്‍ ബിജെപി അനുഭാവികള്‍, രാഷ്ട്രീയ പ്രേരിതമെന്ന് പോലിസ്
X

പാലക്കാട്: പാലക്കാട്ടെ സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും എട്ടു പ്രതികളും ബിജെപി അനുഭാവികളുമാണെന്ന് പോലിസ്. വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നായിരുന്നു പോലിസ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നത്. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ആദ്യ വാദത്തില്‍നിന്നു മലക്കംമറിഞ്ഞ് രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതല്‍ എട്ട് വരെയുളള പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് ഉണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട് എസ്പി നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തര്‍ക്കങ്ങളാണ് പെട്ടന്നുള്ള കൊലയില്‍ കലാശിച്ചതെന്നുമാണ് അന്ന് പൊലീസ് വ്യക്തമാക്കിയത്. രാഖി കെട്ടിയതുമായുള്ള തര്‍ക്കവും, ഗണേഷോത്സവത്തില്‍ പ്രതികള്‍ ഫ്‌ലെക്‌സ് വയ്ക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനമെന്നും ഓരോ പ്രതികള്‍ക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും അന്ന് പോലിസ് അവകാശപ്പെട്ടിരുന്നു. പിന്നാലെ പോലിസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി തന്നെ മുന്നോട്ട് വന്നിരുന്നു. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയതെന്ന പൊലീസ് ഭാഷ്യം തള്ളിയ സിപിഎം, 'കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികള്‍ക്ക് കിട്ടിയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയതെന്നും വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് കാരണം വ്യക്തി വിരോധമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും സിപിഎം ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it