Big stories

പാലത്തായി പീഡനം: ബിജെപി നേതാവിന്റെ അറസ്റ്റ് വൈകുന്നു -സംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

'മാര്‍ച്ച് 27 ന് കുട്ടിയുടെ മാനസിക നില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചുവിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നു'.

പാലത്തായി പീഡനം: ബിജെപി നേതാവിന്റെ അറസ്റ്റ് വൈകുന്നു  -സംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
X

കോഴിക്കോട്: കണ്ണൂര്‍ കൂത്തുപറമ്പ് പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച ബിജെപി നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും കൂത്തുപറമ്പ് എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കും പരാതി നല്‍കി. പീഡന കേസിലെ പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പരാതിയില്‍ പറഞ്ഞു.

എഴുത്തുകാരായ കെ ആര്‍ മീര, കെ സച്ചിദാനന്ദന്‍, ബിആര്‍പി ഭാസ്‌കര്‍, കെ അജിത, എം എന്‍ കാരശ്ശേരി, ജെ ദേവിക, ഡോ:ഖദീജ മുംതാസ്, ടി ടി ശ്രീകുമാര്‍, പി ഗീത, സി എസ് ചന്ദ്രിക, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരാണ് പരാതിയില്‍ ഒപ്പുവച്ചിരിക്കുന്നത്.

പരാതിയുടെ പൂര്‍ണരൂപം

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍പ്പെട്ട പാലത്തായിയില്‍ ഒരു നാലാം ക്ലാസുകാരി പെണ്‍കുട്ടി സ്വന്തം സ്‌കൂളിലെ അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്കി ,പോക്‌സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി.പോക്‌സോപ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

ആദ്യം ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ വീട്ടില്‍ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂര്‍ പോലിസ് മൊഴിയെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് വൈദ്യ പരിശോധന നടത്തുകയും മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുട്ടിയെ ഹാജരാക്കി മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്.

ഡിവൈഎസ്പി തന്നെ മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പല പ്രാവശ്യം ഡിവൈഎസ്പിയും സിഐയും നാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി.പിന്നീട് മാര്‍ച്ച് 27 ന് കുട്ടിയുടെ മാനസിക നില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചുവിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ സംരക്ഷകരാക്കേണ്ട അധ്യാപകന്‍ തന്നെയാണ് പ്രതി സ്ഥാനത്ത് എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ലോക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ എത്രയും വേഗം പ്രതിയെ അറസ്റ്റു ചെയ്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്നിരിക്കെ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലും തയ്യാറാകാത്തത് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നു. വാളയാര്‍

ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണം. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെയും എംഎല്‍എയുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും ,പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

പരാതിയില്‍ ഒപ്പുവച്ചവര്‍

കെ ആര്‍ മീര

കെ സച്ചിദാനന്ദന്‍

ബിആര്‍പി ഭാസ്‌കര്‍

കെ അജിത

എം എന്‍ കാരശ്ശേരി

ജെ ദേവിക

ഡോ:ഖദീജ മുംതാസ്

ടി ടി ശ്രീകുമാര്‍

പി ഗീത

സി എസ് ചന്ദ്രിക

സിവിക് ചന്ദ്രന്‍

കെ കെ രമ

ഡോ:എസ് ഫൈസി

എസ്.പി.ഉദയകുമാര്‍

ഗീത നസീര്‍

അഡ്വ: പി എ പൗരന്‍

വി.പി.സുഹ്‌റ

ഡോ: ആസാദ്

വി എസ് അനില്‍കുമാര്‍

ഗോമതി പെമ്പിള ഒരു മൈ

എം സുല്‍ഫത്ത്

ബിന്ദു അമ്മിണി

അഡ്വ: ആശാ ഉണ്ണിത്താന്‍

സോയ ജോസഫ്

ദിലീപ് രാജ്

കെ കെ ബാബുരാജ്

സുദീപ് കെ എസ്

ഹമീദ് വാണിയമ്പലം

എന്‍ സുബ്രഹ്മണ്യന്‍

അഫീദ അഹമ്മദ്

അഡ്വ.പ്രീത കെ കെ

ഡോ: എ കെ ജയശ്രീ

ജബീന ഇര്‍ഷാദ്

റസാഖ് പലേരി

അമ്മിണി കെ.വയനാട്

പി ഇ ഉഷ

ആര്‍ അജയന്‍

അജയന്‍ അടാട്ട്

ദീദി ദാമോദരന്‍

എന്‍ സി ഹരിദാസന്‍

ശീതള്‍ ശ്യാം

അമ്പലത്തറ കുഞ്ഞികൃഷ്ണന്‍

ഡോ: കെ എം ഷീബ

ജോസഫ് ജോണ്‍

ദിനു

അംബിക മറുവാക്ക്

സന്തോഷ് കുമാര്‍ കെ

വിനീതവിജയന്‍

കെ കെ റസീന ടീച്ചര്‍

സി വി ജമീല

ഡോ: അനിത

ദിവ്യ ദിവാകരന്‍

ജെന്നി സുല്‍ഫത്ത്

ഷംസീര്‍ ഇബ്രാഹിം

മീന കൂട്ടാല

താനിയ കെ.ലീല

മൃദുല ഭവാനി

സി.വി.ജമീല

വര്‍ഷ ബഷീര്‍

സാലിഹ് കോട്ടപ്പള്ളി

ദീപക് നാരായണന്‍

പ്രസീതകുമാരി ടീച്ചര്‍.

Next Story

RELATED STORIES

Share it