Big stories

പാലത്തായി പീഡനം: ക്രൈം ബ്രാഞ്ച് അന്വേഷണവും അട്ടിമറിയിലേക്കെന്ന് സംശയം

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഇന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി ഓഫിസിലേക്ക് വിളിപ്പിച്ചതില്‍ ദുരൂഹത.

പാലത്തായി പീഡനം: ക്രൈം ബ്രാഞ്ച് അന്വേഷണവും അട്ടിമറിയിലേക്കെന്ന് സംശയം
X

പിസി അബ്ദുല്ല

കോഴിക്കോട്: ബിജെപി നേതാവായ അധ്യാപകനും മറ്റൊരാളും പത്തു വയസുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം ശക്തം. അന്വേഷണം ഏറ്റെടുത്ത് ആഴ്ച പിന്നിട്ടിട്ടും പ്രധാന നീക്കങ്ങളിലേക്കു കടക്കാത്ത െ്രെകംബ്രാഞ്ച്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി ഓഫിസിലേക്കു വിളിപ്പിച്ചത് അസാധാരണ നടപടിയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പ്രഥമ ഘട്ടത്തില്‍ പോലിസിനു കൈമാറിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയാണ് െ്രെകംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് ഓഫിസിലേക്ക് വിളിപ്പിച്ചത്. രാവിലെ പതിനൊന്നിനു മുന്‍പ് ഹാജരാവാനാണു നിര്‍ദേശം.

പോക്‌സോ പീഡനക്കേസുകളില്‍ ഇരയുടെ മൊഴിയനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന വ്യവസ്ഥകളും കോടതിയുത്തരവുകളും നിലവിലിരിക്കെ അത് മറികടന്ന് പ്രതിക്കനുകൂലമായ നീക്കങ്ങളാണ് കേസില്‍ പാനൂര്‍ പോലിസ് തുടക്കം മുതലേ നടത്തിയത്.സമാന രീതിയിലാണ് െ്രെകംബ്രാഞ്ചും നീങ്ങുന്നതെന്ന സംശയമാണ് ഐജിയുടെ പുതിയ നീക്കങ്ങളിലും ഉയരുന്നത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന്റെ പിറ്റേന്ന് രാത്രി തന്നെ ഐജി എസ് ശ്രീജിത് പീഡിപ്പിക്കപ്പെട്ട പെണ്‍ കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ മൊഴിയെടുത്തില്ല. െ്രെകംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ദിവസവും അടുത്ത പകലും പ്രതി പത്മരാജന്‍ പാനൂര്‍ പോലിസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. എന്നാല്‍,പാനൂരിലെത്തിയ െ്രെകംബ്രാഞ്ച് ഐജി പ്രതിയെ ചോദ്യം ചെയ്തില്ലെന്നാണ് ആരോപണം. അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറിയതിന് ശേഷമാണ് പാനൂര്‍ സിഐ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നതും ദുരൂഹമായവശേഷിക്കുന്നു. െ്രെകംബ്രാഞ്ചിന് അന്വേഷണം കൈമാറിയിട്ടും ഒരു ദിവസത്തിലേറെ കസ്റ്റഡിയില്‍ വച്ച ശേഷമാണ് പാനൂര്‍ പോലിസ് പത്മരാജനെ തിരികെ ജയിലിലെത്തിച്ചത്.

കോഴിക്കോട് ഇന്‍ഹാന്‍സിലെക്ക് കൗണ്‍സിലിങ്ങിനായി കൊണ്ടും പോകും വഴിയാണ് പാലത്തായി പീഡനക്കേസില്‍ പ്രധാന അട്ടിമറി നീക്കങ്ങള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന ചില ഞെട്ടിക്കുന്ന ആരോപണങ്ങള്‍ െ്രെകംബ്രാഞ്ചിനെ കൂടി സംശയ നിഴലിലാക്കുന്നതാണ്. കേസന്വേഷണം തുടക്കത്തിലേ അട്ടിമറിച്ച പാനൂര്‍ മുന്‍ സിഐയുടെ നേതൃത്വത്തില്‍ വഴിവിട്ട പല നീക്കങ്ങളും അരങ്ങേറിയെന്ന ആരോപണങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ് പുതിയ ആക്ഷേപങ്ങള്‍. പുതുതായി കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരാളുടെ ബന്ധുവാണ് അട്ടിമറി നീക്കങ്ങള്‍ നടത്തിയതെന്നും കണ്ണൂര്‍ സ്വദേശിയായ സ്ഥാപന ഉടമയെ സ്വാധീനിച്ചാണ് ഇതൊക്കെ നടന്നതെന്നും ആരോപണമുണ്ട്.

ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജനാണ് കേസില്‍ റിമാന്റില്‍ കഴിയുന്നത്. പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി പ്രതി മറ്റൊരാള്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവച്ചതായും പരാതിയുണ്ട്. ക്ലാസുണ്ടെന്ന് പറഞ്ഞ് പത്തു വയസുകാരിയെ സ്‌കൂളിലേക്ക് വിളിപ്പിച്ച പത്മരാജന്‍ പെണ്‍കുട്ടിയേയും കൊണ്ട് പൊയിലൂരിലെ ഒരു വീട്ടിലെത്തി. പെണ്‍കുട്ടിയും പത്മരാജനും മുറ്റത്ത് നില്‍കുമ്പോള്‍ ബുള്ളറ്റില്‍ ഒരു യുവാവ് അവിടെയെത്തി. അയാള്‍ വീടിനുള്ളില്‍ നിന്നും പീഡിപ്പിക്കുന്ന സമയത്ത് പത്മരാജന്‍ വീടിന് പുറത്ത് കാവലിരുന്നതായി പെണ്‍കുട്ടി പറഞ്ഞുവെന്നാണ് പരാതി.

Next Story

RELATED STORIES

Share it