- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുതിച്ചുയര്‍ന്ന് ഇന്ധനവില; ഒന്‍പത് ദിവസത്തിനിടെ വര്‍ധിച്ചത് അഞ്ച് രൂപ
ആഗോളതലത്തില്‍ അസംസ്കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ വില ഉയര്‍ത്തിയത്.

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായ ഒമ്പതാം ദിവസവും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒന്‍പത് ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിന് 5.01 രൂപയാണ് കൂട്ടിയത്. ഡീസലിന് 4.95 രൂപയും.
ആഗോളതലത്തില്‍ അസംസ്കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ വില ഉയര്‍ത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 37 ഡോളറായാണ് താഴ്ന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു ഘട്ടത്തില്‍ അസംസ്കൃത എണ്ണ വില ബാരലിന് 16 ഡോളറായി താഴ്ന്നിരുന്നു.
കൊച്ചിയില്‍ പെട്രോളിന് 76.52 രൂപയും ഡീസലിന് 70.75 രൂപയുമാണ് വില. 83 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞദിവസമാണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചായ ദിവസങ്ങളില്‍ വര്‍ധന വരുത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു.
RELATED STORIES
സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി
8 Jun 2025 6:44 PM GMTജൂണ്‍ 25 മുതല്‍ 29 വരെ; യുജിസി നെറ്റ് പരീഷാ ഷെഡ്യൂള്‍ പുറത്തിറക്കി
8 Jun 2025 1:49 PM GMTഹൈദരാബാദില്‍ ആസ്ത്മാ രോഗികള്‍ക്ക് മത്സ്യപ്രസാദ വിതരണം നടത്തി (വീഡിയോ)
8 Jun 2025 12:43 PM GMTഡൽഹിയിലെ ബലാൽസംഗക്കൊല; പ്രതികളെ പിടി കൂടാനാവാതെ പോലിസ്; സ്ഥലത്ത്...
8 Jun 2025 11:23 AM GMTരാജ്യത്ത് വിധവകൾ നേരിടുന്നത് ദുരാചാരങ്ങൾ; സ്ത്രീകൾക്ക് അന്തസ്സോടെ...
8 Jun 2025 9:56 AM GMTആർസിബി വിജയാഘോഷം; മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരം...
8 Jun 2025 7:09 AM GMT