- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയിലെ വികസനം കാണിക്കാന്‍ ആന്ധ്രയിലെ അണക്കെട്ടിന്റെ ചിത്രം; മാനംകെട്ട യോഗി സര്‍ക്കാര്‍ പോസ്റ്റ് മുക്കി
ആന്ധ്രയില്‍ കൃഷ്ണനദിയിലുള്ള ശ്രീസൈലം അണക്കെട്ടാണ് ഉത്തര്‍പ്രദേശിലെ വികസനമെന്ന് കാണിച്ച് ബിജെപി നേതാക്കളും സംഘപരിവാര സംഘടനകളും സാമൂഹിക മാധ്യമങ്ങളില്‍ പരക്കെ പങ്കുവച്ചത്
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസനപ്രവര്‍ത്തനങ്ങളെന്ന വ്യാജേന ആന്ധ്രാപ്രദേശിലെ അണക്കെട്ടിന്റെ ചിത്രം കാണിച്ച് പ്രചാരണവുമായി ബിജെപി.സംഭവവം വിവാദമായതോടെ പോസ്റ്റ് മുക്കി ബിജെപി നേതാക്കള്‍ തടിയൂരി. യുപിയിലെ ബുന്ദേല്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ജലസേന പദ്ധതിയെന്നു പറഞ്ഞാണ് അണക്കെട്ടിന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ആന്ധ്രയില്‍ കൃഷ്ണനദിയിലുള്ള ശ്രീസൈലം അണക്കെട്ടാണ് ഉത്തര്‍പ്രദേശിലെ വികസനമെന്ന് കാണിച്ച് ബിജെപി നേതാക്കളും സംഘപരിവാര സംഘടനകളും സാമൂഹിക മാധ്യമങ്ങളില്‍ പരക്കെ പങ്കുവച്ചത്. ബിജെപി മുന്‍ എംപി ഹരി ഓം പാണ്ഡെ അടക്കമുള്ള പ്രമുഖ നേതാക്കളാണ് ചിത്രം ട്വീറ്റ് ചെയ്തത്.
ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എമാരായ ഡോ. അവദേശ് സിങ്, ബാംബ ലാല്‍ ദിവാകര്‍ എന്നിവരും ബിഹാറിലെ ബിജെപി എംഎല്‍എ അനില്‍കുമാറും ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച പ്രമുഖരാണ്. നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സന്ദര്‍ശനത്തിലൂടെ ആരംഭിച്ച വികസന പ്രവൃത്തികളിലൂടെ വരള്‍ച്ച ബാധിത പ്രദേശമായ ബുന്ദേല്‍ഖണ്ഡില്‍ ജലസേചനത്തിനുള്ള പദ്ധതിയൊരുങ്ങുന്നുവെന്നാണ് ബിജെപി നേതാക്കള്‍ ആന്ദരയിലെ അണക്കെട്ടിന്റെ ചിത്രം വച്ച് പ്രചരിപ്പിച്ചത്.. രാഷ്ട്രീയ നേതാക്കന്മാര്‍ വ്യക്തിനേട്ടങ്ങള്‍ക്കായി സ്ഥിരം ഉപയോഗിച്ചുവരുന്ന ബുന്ദേല്‍ഖണ്ഡ് ഇപ്പോള്‍ മാറ്റത്തിന്റെ സമുദ്രത്തിനാണ് സാക്ഷിയാകുന്നതെന്ന് അവദേശ് സിങ് കൃഷ്ണനദിയിലെ ശ്രീസൈലം അണക്കെട്ടിന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റില്‍ അവകാശപ്പെടുക പോലും ചെയ്തു. സംഭവം വിവാദമായതോടെ പലരും ചിത്രം പിന്‍വലിച്ച് ട്വീറ്റ് മുക്കിയിയിരിക്കുകയാണ്.
RELATED STORIES
താനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMTനെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTഫലസ്തീനികള്‍ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMT