Big stories

കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരേ മുഖ്യമന്ത്രി; 'ഇദ്ദേഹം വന്നതിന് ശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയതെന്ന്' പിണറായി

കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരേ മുഖ്യമന്ത്രി; ഇദ്ദേഹം വന്നതിന് ശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയതെന്ന് പിണറായി
X

തിരുവനന്തപുരം: കേന്ദ്രസഹ മന്ത്രി വി മുരളീധരന്‍ മന്ത്രായായ ശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് തുടങ്ങിയതെന്നു മുഖ്യമന്തി പിണറായി വിജയന്‍. കേന്ദ്ര സഹ മന്ത്രി അധികാരമേറ്റ ശേഷം എത്ര സ്വര്‍ണക്കടത്തു നടന്നു. മിഡില്‍ ഈസ്റ്റിന്റെ ചുമതലയാണ് അദ്ദേഹത്തിനെന്നു പറയുന്നു. കടത്തിയത് നയതന്ത്ര ബാഗിലല്ല എന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി ഈ മന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടോ. നയതന്ത്ര ബാഗിലാണ് സ്വര്‍ണം കടത്തിയതെന്ന് ധനസഹമന്ത്രി പറഞ്ഞപ്പോള്‍, അതിന് വിരുദ്ധമായ നിലപാട് ആവര്‍ത്തിച്ച് എടുത്തത് എന്തിനായിരുന്നു. ഒരു പ്രതിയെ വിട്ടുകിട്ടാത്തിതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അത് വിദേശകാര്യ വക്താവിനോട് ചോദിക്കണമെന്ന് മന്ത്രി പറഞ്ഞത്.

ആരെ സഹായിക്കാനായിരുന്നു അത്. കള്ളക്കടത്ത് സ്വര്‍ണം ആരിലൊക്കെ എത്തി, സ്വര്‍ണം എവിടെ നിന്നാണ് വന്നത്, ആരാണ് ഇങ്ങോട്ട് കൊടുത്തു വിട്ടത്, ആരിലൊക്കെ എത്തി തുടങ്ങിയ കാര്യങ്ങളില്‍ ഇന്നുവരെ ഒരു വ്യക്തതയുമുണ്ടാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കായിട്ടില്ല. അധികാരം എങ്ങനെ തെറ്റായ രീതിയില്‍ ഉപയോഗിക്കാം എന്നാണ് വ്യക്തമായത്. ഇതിലൊക്കെ തേറ്റായ ഇടപെടലുണ്ടായി. രാഷട്രീയ ആവശ്യങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കാം. പ്രതിയുടെ മൊഴി കസ്റ്റംസ് ഉയര്‍ത്തുന്നത് സംബന്ധിച്ച് നിയമപരമായി നടപടിയുണ്ടാവും, പരിശോധന നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it