- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോഗ്യാവസ്ഥ മോശമാണ്; ജാമ്യാപേക്ഷയുമായി മുൻ പോപുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ ഡൽഹി ഹൈക്കോടതിയില്‍
കാൻസർ രോഗബാധിതനായ ഇ അബൂബക്കർ കഴിഞ്ഞ കുറച്ചുവർഷക്കാലമായി സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നില്ല. അതിനിടെയായിരുന്നു എൻഐഎ റെയ്ഡും അറസ്റ്റും.
ന്യൂഡൽഹി: പോപുലർ ഫ്രണ്ടിനെതിരേ എൻഐഎ രജിസ്റ്റർ ചെയ്ത യുഎപിപഎ കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ കുറ്റാരോപിതനായ മുൻ പോപുലർ ഫ്രണ്ട് നേതാവ് ഇ അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്നും ജാമ്യ ഹരജിയില്‍ ആവശ്യപ്പെടുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും അതിനാൽ ഇനി ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നും ഹരജിക്കാരൻ പറയുന്നു. കാൻസർ രോഗബാധിതനായ ഇ അബൂബക്കർ കഴിഞ്ഞ കുറച്ചുവർഷക്കാലമായി സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നില്ല. അതിനിടെയായിരുന്നു എൻഐഎ റെയ്ഡും അറസ്റ്റും.
പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള 45 പേരെ മാത്രമാണ് എൻഐഎ ഇതുവരെ അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷത്തില്‍ താഴെ രൂപമാത്രമാണ് റെയ്ഡിൽ പിടിച്ചെടുത്തത്. സാമ്പത്തിക ഇടപാടില്‍ അന്വേഷണം തുടരുകയാണെന്നും എൻഐഎ വ്യത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പോപുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു.
കേരള പോലിസിലുള്ളവർക്ക് പോപുലർ ഫ്രണ്ട് ബന്ധമെന്ന റിപോർട്ട് നൽകിയതായുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്നും എന്‍ഐഎ ആവർത്തിച്ചു. അതിനിടെ, പോപുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നൽകുന്നത് പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെയും നിയമിച്ചിരുന്നു.
പോപുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് സപ്തംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിങ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർനടപടി പ്രഖ്യാപിച്ചത്.
ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമയെ ട്രൈബ്യൂണലിന്‍റെ അധ്യക്ഷനാക്കിയാണ് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കിയത്. ആറ് മാസത്തിനകം ട്രൈബ്യൂണല്‍ കേന്ദ്ര നടപടി പരിശോധിച്ച് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജന്‍സികൾ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും. പോപുലർ ഫ്രണ്ടിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരായ വാദം ഉന്നയിക്കാൻ അവസരമുണ്ടാകും.
RELATED STORIES
സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണയക്ക്; ജിദ്ദയിലെ എല്‍...
13 Jan 2025 2:14 AM GMTഅമരക്കുനിയില്‍ വീണ്ടും കടുവയെത്തി; ആടിനെ കൊന്നു
13 Jan 2025 2:06 AM GMTസ്വന്തം വിവാഹചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം...
13 Jan 2025 1:56 AM GMTയാത്രക്കാരന് സ്റ്റോപ്പില്‍ ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച്...
13 Jan 2025 1:35 AM GMTപെട്രോള്‍ പമ്പ് അടച്ചിട്ടുള്ള സമരം തുടങ്ങി
13 Jan 2025 1:20 AM GMTപകല്‍ ചൂടുകൂടാമെന്ന് മുന്നറിയിപ്പ്
13 Jan 2025 1:16 AM GMT