Big stories

പോപുലര്‍ ഫ്രണ്ട് നിരോധനം ഏകപക്ഷീയം: മുസ്‌ലിം ലീഗ്

പോപുലര്‍ ഫ്രണ്ട് നിരോധനം ഏകപക്ഷീയം: മുസ്‌ലിം ലീഗ്
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം ഏകപക്ഷീയമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. പോപുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച അഭിപ്രായത്തില്‍ ആശയക്കുഴപ്പമില്ല. പോപുലര്‍ ഫ്രണ്ടിന്റെ ആശയങ്ങളെ എല്ലാ കാലത്തും ലീഗ് എതിര്‍ത്തു. പോപുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ലീഗിന് സംശയമുണ്ട്. ഇതിലും തീവ്ര നിലപാടുള്ള സംഘടനകളുണ്ട്. അവരെ തൊടാതെ പോപുലര്‍ ഫ്രണ്ടിനെതിരേ മാത്രം നടപടിയെടുത്തത് ഏകപക്ഷീയമാണ്.

നിരോധന കാരണം പറഞ്ഞത് വര്‍ഗീയ, വിധ്വംസകപ്രവര്‍ത്തനം നടത്തിയെന്നാണ്. പോപുലര്‍ ഫ്രണ്ടിനേക്കാള്‍ വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുണ്ട്. അങ്ങനെയുള്ള ആര്‍എസ്എസ് നിലനില്‍ക്കുമ്പോള്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് വിവേചനപരമാണ്. നിരോധനത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു. പോപുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് നേതാവ് എം കെ മുനീര്‍ നിലപാട് തിരുത്തിയിട്ടുണ്ട്. അദ്ദേഹം പിന്നീട് തന്റെ പ്രസ്താവന മാറ്റിപ്പറഞ്ഞെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it