- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇഡിക്കെതിരേ പോപുലര് ഫ്രണ്ട് ദേശവ്യാപക പ്രതിഷേധം; കൊച്ചി ഓഫിസിലേക്ക് ഡിസംബര് 11ന് മാര്ച്ച് നടത്തും
കോഴിക്കോട്: ആര്എസ്എസ് അജണ്ടയ്ക്കനുസരിച്ച് പ്രവര്ത്തിക്കുന്ന എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയില് പ്രതിഷേധിച്ച് 2020 ഡിസംബര് 11നു കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് പോപുലര് ഫ്രണ്ട് മാര്ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല് സെക്രട്ടറി എ അബ്ദുല് സത്താര് അറിയിച്ചു. നിഷ്പക്ഷമായ ഒരു ഏജന്സിയായി പ്രവര്ത്തിക്കേണ്ട എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആര്എസ്എസിന്റെ ഉപകരണമായാണ് പ്രവര്ത്തിക്കുന്നത്. പോപുലര് ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ഈയിടെ നടത്തിയ അന്യായ പരിശോധനകളും റെയ്ഡുകളും ഇതാണ് തെളിയിക്കുന്നത്.
ആര്എസ്എസിന്റെ വര്ഗീയവും ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രത്യയശാസ്ത്രത്തിനെതിരായ സന്ധിയില്ലാത്ത നിലപാടാണ് പോപുലര് ഫ്രണ്ടിന്റേത്. അന്വേഷണ ഏജന്സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് വേട്ടയാടി പോപുലര് ഫ്രണ്ടിനെ കീഴ്പ്പെടുത്താനും നിശ്ശബ്ദമാക്കാനുമാണ് കേന്ദ്ര സര്ക്കാര് ലക്ഷ്യമിടുന്നത്. അത് വ്യാമോഹം മാത്രമാണ്. ഇഡിയെ ഉപയോഗിച്ചുള്ള ഈ വേട്ടയ്ക്കെതിരേ പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
ഡിസംബര് 11ന് തിരുവനന്തപുരം മുതല് പാലക്കാട് വരെയുള്ള ജില്ലകളിലും ഡിസംബര് 15ന് മലപ്പുറം മുതല് കാസര്കോട് വരെയുള്ള ജില്ലകളിലും ഇഡിയുടെ വേട്ടയ്ക്കെതിരേ ജില്ലാ കേന്ദ്രങ്ങളില് പ്രതിഷേധം സംഘടിപ്പിക്കും. ഭരണകൂടത്തിന്റെ കണ്ണുരുട്ടലുകള്ക്ക് മുന്നില് കീഴൊതുങ്ങിപ്പോവുന്ന ദൗത്യമല്ല പോപുലര് ഫ്രണ്ട് ഏറ്റെടുത്തിട്ടുളത്. രാജ്യത്തിന്റെ ശത്രുവായ ആര്എസ്എസിനെ ജനകീയമായി പ്രതിരോധിക്കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്തം പോപുലര് ഫ്രണ്ട് തുടരുക തന്നെ ചെയ്യുമെന്നും എ അബ്ദുല് സത്താര് പ്രസ്താവനയില് പറഞ്ഞു.
Popular Front Nationwide Protest Against ED; march to the Kochi office held on December 11
RELATED STORIES
സിഡ്നി ടെസ്റ്റില് രോഹിത്ത് ശര്മ്മ കളിക്കില്ല; ടെസ്റ്റ് കരിയറിന്...
2 Jan 2025 6:04 PM GMTമരംകോച്ചുന്ന തണുപ്പിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങൾ|
2 Jan 2025 4:41 PM GMT2024 ഹൈലൈറ്റ്സ് വിനേഷിന്റെ കണ്ണീരു മുതല് ഗുകേഷിന്റെ ചാംപ്യന്...
2 Jan 2025 4:40 PM GMTഇസ്രായേല് സുരക്ഷിതമല്ല; 82700 ജൂതന്മാര് നാടുവിട്ടു
2 Jan 2025 4:39 PM GMTമിനി പാകിസ്താൻ മുസ്ലിം തീവ്രവാദം സഖാവിൽനിന്ന് സംഘിയിലേക്ക് ഇനിയെത്ര...
2 Jan 2025 4:39 PM GMTഇസ്രായേല് സുരക്ഷിതമല്ല; 82700 ജൂതന്മാര് നാടുവിട്ടു
2 Jan 2025 4:35 PM GMT