- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസിനെതിരായ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ആയുധമാക്കുന്നു: നാസറുദ്ദീന്‍ എളമരം
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം എം കെ അഷ്‌റഫിനെ ഇഡി അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ഇഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കൊച്ചി:വര്‍ഗീയവാദികളും രാജ്യദ്രോഹികളുമായ ആര്‍എസ്എസിനെതിരെ ഉയര്‍ന്നുവരുന്ന വിമതശബ്ദങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഇഡിയെ ആയുധമാക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശിയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം എം കെ അഷ്‌റഫിനെ ഇഡി അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ഇഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ നികുതിപ്പണം ഊറ്റിക്കുടിക്കുന്ന അദാനിമാരെയും അംബാനിമാരെയും സംരക്ഷിക്കുന്ന ബിജെപി സര്‍ക്കാര്‍, മുസ് ലിംകളുടെ കൂടി നികുതിപ്പണം ഉപയോഗിച്ച് ശമ്പളം കൊടുക്കുന്ന ഇഡിയെ നിരപരാധികളായ മുസ് ലിംകള വേട്ടയാടാനുള്ള ആയുധമാക്കി മാറ്റുകയാണ്. നിയമങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി പൗരാവകാശങ്ങളെ ഹനിക്കുന്ന ഇത്തരം നീക്കങ്ങള്‍ നാടിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു.
അഖണ്ഡ ഭാരതത്തിന് തടസ്സം നില്‍ക്കുന്നവരെ ഇല്ലായ്മ ചെയ്യുമെന്നാണ് ആര്‍എസ്എസ് നേതാവ് പറഞ്ഞത്. രാജ്യത്തെ തകര്‍ക്കുന്ന ആര്‍എസ്എസിന് മതിലുകള്‍ തീര്‍ത്ത് തടസ്സം നില്‍ക്കുന്നത് പോപുലര്‍ ഫ്രണ്ടാണെങ്കില്‍ രാജ്യത്ത് ആ മതിലുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തന്നെയാണ് തീരുമാനം. തകരുന്ന ഇന്ത്യയെ വീണ്ടെടുക്കാന്‍ മരണമാണ് അഭികാമ്യമെങ്കില്‍ അതും നല്‍കാന്‍ പോപുലര്‍ ഫ്രണ്ട് തയ്യാറാവും.
കള്ളക്കേസുകളിലൂടെ പോപുലര്‍ ഫ്രണ്ടിനെ ഇല്ലായ്മ ചെയ്യാനാണ് നീക്കമെങ്കില്‍ ആര്‍എസ്എസിന് ഇന്ത്യയിലെ ജയിലുകള്‍ തികയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എ റഊഫ്, ജില്ലാ പ്രസിഡന്റുമാരായ വി കെ സലീം, കെ എസ് നൗഷാദ് പങ്കെടുത്തു.ഹൈക്കോടതി ജംങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് എംജി റോഡില്‍ പോലിസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
RELATED STORIES
കാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര് വാവര് പള്ളിയില് പോകരുത്: ബിജെപി എംഎല്എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT