Big stories

പി എസ് സി റാങ്ക് പട്ടിക നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിന്റെ ഉത്തരവിനെതിരെ പി എസ് സി നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്

പി എസ് സി റാങ്ക് പട്ടിക നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
X

കൊച്ചി: ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി.പിഎസ് സിയുടെ എല്‍ജിഎസ് റാങ്ക് പട്ടിക നീട്ടണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബുണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിന്റെ ഉത്തരവിനെതിരെ പി എസ് സി നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.ഉദ്യോഗാര്‍ഥികളുടെ അപേക്ഷയിലായിരുന്നു റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ നേരത്തെ ഉത്തരവിട്ടിരുന്നത്ഉചിതമായ കാരണങ്ങളില്ലാതെ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടാനാവില്ലെന്നായിരുന്നു പി എസ്‌സി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ പരീക്ഷ നടക്കാതിരിക്കുകയോ ചെയ്താല്‍ മാത്രമാണ് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കാനാവൂ. നിലവില്‍ 14 ജില്ലകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ടെന്നും ലിസ്റ്റിലെ കാലാവധി വീണ്ടും നീട്ടിയാല്‍ ഈ ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതിനു കാരണമാകുമെന്നുമായിരുന്നു പി എസ് സി യുടെ വാദം.ലക്ഷകണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്ത് നില്‍ക്കുമ്പോള്‍ എന്തിനാണ് റാങ്ക് ലിസ്റ്റ് നീട്ടുന്നതെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒഴിവുകള്‍ എല്ലാം എത്രയും വേഗം റിപോര്‍ട്ട് ചെയ്യണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും ബന്ധപ്പെട്ട അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it