- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഭീഷണിയില്'; മൂന്നാം വര്ഷവും നെഗറ്റീവ് റിപോര്ട്ടുമായി മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമ്മീഷന്
ന്യൂഡല്ഹി: രാജ്യത്തെ മതസ്വാതന്ത്ര്യം ഭീഷണിയിലാണെന്നും ന്യൂനപക്ഷങ്ങള് അതിഭീഷണമായ അവസ്ഥയിലാണെന്നുമുളള റിപോര്ട്ടുമായി യുണൈറ്റഡ് സ്റ്റേറ്റ് കമ്മീഷന് ഓണ് ഇന്റര്നാഷണല് റിലീജിയസ് ഫ്രീഡ. ഇന്ത്യക്കെതിരേ നെഗറ്റീവ് റിപോര്ട്ടുമായി അമേരിക്കന് ഏജന്സി രംഗത്തുവരുന്നത് ഇത് മൂന്നാം തവണയാണ്. 'പ്രത്യേകം ശ്രദ്ധപതിപ്പിക്കേണ്ട രാജ്യ'ങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്പ്പെടുത്തിയിരിക്കുന്നത്.
മതസ്വാതന്ത്ര്യം കൈകാര്യം ചെയ്യുന്നതില് വളരെയേറെ പിന്നോട്ടു പോയ രാജ്യങ്ങളെയാണ് 'പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യ'ങ്ങളെന്ന് വിശേഷിപ്പിക്കുന്നത്.
എന്നാല് കേന്ദ്ര സര്ക്കാര് ഈ റിപോര്ട്ട് തളളിക്കളഞ്ഞു. കഴിഞ്ഞ 2 വര്ഷവും കേന്ദ്രത്തിന്റെ പ്രതികരണം സമാനമായിരുന്നു.
'ഇക്കഴിഞ്ഞ വര്ഷങ്ങളില് മുസ് ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും ദളിതരെയും മറ്റ് മതന്യൂനപക്ഷങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതരത്തില് ഹിന്ദുദേശീയ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള് ഇന്ത്യയിലെ കേന്ദ്ര സര്ക്കാര് നടപ്പാക്കിവരികയാണ്'- റിപോര്ട്ടില് പറയുന്നു.
'നിലവിലുള്ള നിയമങ്ങളെ ന്യൂനപക്ഷവിരുദ്ധമായതരത്തില് വ്യാഖ്യാനിച്ചും പുതിയ നിയമങ്ങള് പാസ്സാക്കിയും ഹിന്ദുരാഷ്ട്രനിര്മിതിക്കുള്ള ശ്രമത്തിലാണ് കേന്ദ്ര സര്ക്കാര്'- റിപോര്ട്ട് തുരുന്നു.
കശ്മീരിലെ അവകാശപ്രവര്ത്തകന് ഖുറം പെര്വീസ്, മനുഷ്യാവകാശപ്രവര്ത്തകനും ജയില്കഴിയവേ മരിക്കുകയും ചെയ്ത സ്റ്റാന് സ്വാമി തുടങ്ങിയവരെക്കുറിച്ചും റിപോര്ട്ടില് പരാമര്ശുണ്ട്.
എന്ജിഒകള്ക്കെതിരേയുള്ള നിയന്ത്രണങ്ങള്, വിദേശസഹായത്തിന് ഏര്പ്പെടുത്തിയ വിലക്ക്, മതംമാറ്റ നിരോധന നിയമം തുടങ്ങിയവും റിപോര്ട്ടില് സൂചിപ്പിച്ചിരിക്കുന്നു.
2021 ഒക്ടോബറില് കര്ണാടക സര്ക്കാര് ക്രിസ്ത്യന്മതത്തിലേക്ക് മതംമാറിയവരുടെ കണക്കെടുക്കാന് പള്ളികളില് പരിശോധന നടത്താന് ഉത്തരവിട്ടിരുന്നുവെന്നും റിപോര്ട്ടില് കുറ്റപ്പെടുത്തുന്നു.
ഏതാനും ആഴ്ചമുമ്പ്, നടന്ന ഒരു പത്രസമ്മേളനത്തില്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്, ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളില് യുഎസിന് ആശങ്കയുണ്ടെന്ന് പറഞ്ഞിരുന്നു.
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്ടിസി ബസ്സിടിച്ച് പാല്വില്പ്പനക്കാരന് മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര് മോശം കാര്യങ്ങള് ചെയ്യുന്നു'; ബിജെപി വിട്ട് മുന്...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന് ഫീൽഡ് ഓര്ഗനൈസര് ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT