Big stories

മുസ്‌ലിംകളെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇസ്രായേല്‍ കോടികള്‍ ചെലവിടുന്നതായി റിപ്പോര്‍ട്ട്; മുസ്‌ലിം സംഘടനകള്‍ക്കകത്ത് ശമ്പളം പറ്റുന്ന ചാരന്മാര്‍

അമേരിക്കയിലെ മുസ്‌ലിംകളെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനും ഭീകരവാദികളായി ചിത്രികരിക്കാനുമായി വിവിധ മുസ്‌ലിം സംഘടനകളിലെ വ്യക്തികള്‍ക്കടക്കം മില്ല്യണ്‍ കണക്കിന് ഡോളറുകളാണ് സയണിസ്റ്റ് രാഷ്ട്രം നല്‍കിയതായ വിവരം പുറത്തുവന്നത്

മുസ്‌ലിംകളെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇസ്രായേല്‍ കോടികള്‍ ചെലവിടുന്നതായി റിപ്പോര്‍ട്ട്; മുസ്‌ലിം സംഘടനകള്‍ക്കകത്ത് ശമ്പളം പറ്റുന്ന ചാരന്മാര്‍
X

വാഷിങ്ടണ്‍: മുസ്‌ലിം സമൂഹത്തെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനും പൈശാചിക വല്‍ക്കരിച്ച് ഒറ്റപ്പെടുത്താനുമായി ഇസ്രായേല്‍ കോടിക്കണക്കിന് ഡോളറുകള്‍ ചെലവിഴിക്കുന്നതായി റിപ്പോര്‍ട്ട്. മുസ്‌ലിം സംഘടനകള്‍ക്കകത്തുപോലും ശബളം പറ്റുന്ന ചാരന്മാരെ സൃഷ്ടിച്ചാണ് ഇസ്രായേലിന്റെ നീചകൃത്യം. അമേരിക്കയിലെ മുസ്‌ലിംകളെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനും ഭീകരവാദികളായി ചിത്രികരിക്കാനുമായി വിവിധ മുസ്‌ലിം സംഘടനകളിലെ വ്യക്തികള്‍ക്കടക്കം മില്ല്യണ്‍ കണക്കിന് ഡോളറുകളാണ് സയണിസ്റ്റ് രാഷ്ട്രം നല്‍കിയതായ വിവരം പുറത്തുവന്നത്. ഇതര സംഘടനകളിലെ മുസ്‌ലിം പണ്ഡിതന്മാരെയും നേതാക്കളെയും പ്രത്യേകമായി ഭീകരവല്‍ക്കരിക്കുന്നതിനു വേണ്ടി പ്രചാരണം നടത്താനാണ് ചില സംഘടനകള്‍ക്ക് പണം ലഭിക്കുന്നത്.


അമേരിക്കയിലെ ഫലസ്തീനികളെ ഭീകരരായി ചിത്രീകരിക്കാന്‍ തുടക്കം മുതലേ ജൂത രാഷ്ട്രം ശ്രമിച്ചിരുന്നു. ഇതിന് പുറമെയാണ് ഇസ്‌ലാമിനെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഇസ്രായേല്‍ പണം ചെലവഴിക്കുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് ഇക്കഴിഞഅഞ ഡിസംബര്‍ 15 ന് അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റൂമിന്‍ ഇഖ്ബാലിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. മുന്‍ മാധ്യമ പ്രവര്‍ത്തകനും പശ്ചിമേസ്യന്‍ വിദഗ്ദ്ധനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയുമായ സ്റ്റീവ് എമേഴ്‌സണിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് പ്രൊജക്ട് ഓണ്‍ ടെററിസം(ഐപിടി) എന്ന മുസ്‌ലിം വിരുദ്ധ സംഘടനയോട് സഹകരിച്ചു പ്രവര്‍ത്തിച്ചതിനാണ് റൂമിന്‍ ഇഖ്ബാലിനെ പുറത്താക്കിയത്.


സ്റ്റീവ് എമേഴ്‌സണ്‍ മുസ്‌ലിംകള്‍ക്കെതിരെ വ്യാജ തീവ്രവാദ കഥകള്‍ കെട്ടി ചമയ്ക്കുകയും ഭീകരവല്‍ക്കരിക്കുകയും ചെയ്യുന്നത് നിരന്തരമായി ആവര്‍ത്തിക്കുന്നു വ്യക്തിയാണ്. എന്നിട്ടും ഇയാളുമായി റൂമിന്‍ ഇഖ്ബാല്‍ സഹകരിച്ചത് പണം കൈപ്പറ്റിയാണെന്ന് സിഎഐആര്‍ തിരിച്ചറിഞ്ഞപ്പോഴാണ് പുറത്താക്കിയത്. ഒരാഴ്ചക്കകം അടുത്ത ചാരനെയും തങ്ങള്‍ പിടികൂടിയതായി സിഎഐആര്‍ വെളിപ്പെടുത്തി. പ്രതിമാസം 3000 ഡോളര്‍ ഒറ്റു കൂലി കൈപ്പറ്റി ഒരു മസ്ജിദ് കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. അമേരിക്കയിലെ പ്രധാന മുസ്‌ലിം നേതാക്കളുടെ പ്വര്‍ത്തനങ്ങളും നീക്കങ്ങളും ഇസ്രായേലിന് ചോര്‍ത്തിക്കൊടുക്കുകയായിരുന്നു ഇയാള്‍ ചെയ്തു കൊണ്ടിരുന്നത്.


സ്റ്റീവ് എമേഴ്‌സണ്‍ ഇസ്രായേല്‍ ഇന്‌റലിജന്റ്‌സുമായും ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ ഓഫിസുമായും നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി സിഎഐആര്‍ ദേശീയ ഡയറക്ടര്‍ നിഹാദ് അവാദ് വെളിപ്പെടുത്തി. 2001 ലെ ട്വിന്‍ ടവര്‍ ആക്രമണത്തെ തുടര്‍ന്ന അവസരം മുതലെടുത്ത് ഇസ്രായേല്‍ വിവിധ ജിഹാദ് വിരുദ്ധ സംഘടനകള്‍ക്ക് തന്നെ തുടക്കം കുറിച്ചിരുന്നു. ഇത്തരത്തില്‍ രൂപീകരിക്കപ്പെട്ട കാംപസ് വാച്ച് അടക്കമുള്ള ചില സംഘടനകള്‍ക്ക് ഇസ്‌ലാമിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിക്കലും മോശമായി ചിത്രീകരിക്കലുമായിരുന്നു പ്രധാന ദൗത്യം. ഇസ്രായേല്‍ നയതന്ത്ര കാര്യാലയം 40000 യുഎസ് ഡോളറാണ് അമേരിക്കന്‍ സയണിസ്റ്റ് ക്രിസ്ത്യന്‍ സംഘടനയ്ക്ക് അയച്ചുകൊടുത്തതെന്ന് അമേരിക്കന്‍ മാഗസിന്‍ വെളിപ്പെടുത്തുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഇസ്രായേലിന്റെ ഫണ്ട് പറ്റുന്ന മത നേതാക്കളുണ്ടെന്ന് നേരത്തെ വെളിപ്പെട്ടിരുന്നു. അമേരിക്കന്‍ സര്‍ക്കാറിന്റെ അറിവും സമ്മതവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. ഇന്ത്യയില്‍ മുസ് ലിംകളെ ഭീകരവല്‍ക്കരിക്കുന്നതില്‍ സിയോണിസ്റ്റുകളും സംഘപരിവാരവും കൈക്കോര്‍ത്തത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.

Next Story

RELATED STORIES

Share it