- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഫ് ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം റോക്കറ്റ് ആക്രമണം

കാബൂള്‍: ബക്രീദ് പ്രമാണിച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രസംഗം നടത്തുന്നതിനു തൊട്ടുമുമ്പ് പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം റോക്കറ്റ് ആക്രമണം. പ്രസിഡന്റിന്റെ കൊട്ടാരവും യുഎസ് എംബസി ഉള്‍പ്പെടെ നിരവധി നയതന്ത്ര സ്ഥാപനങ്ങളും ഉള്‍ക്കൊള്ളുന്ന 'ഗ്രീന്‍ സോണിന്' സമീപമാണ് പ്രാദേശിക സമയം രാവിലെ എട്ടോടെ റോക്കറ്റ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ ദൗത്യത്തില്‍ നിന്നു അമേരിക്കയും നാറ്റോയും പിന്‍മാറിയതിനു പിന്നാലെയാണ് ആക്രമണം.
'അഫ്ഗാനിസ്താന്റെ ശത്രുക്കള്‍ ഇന്ന് കാബൂള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ റോക്കറ്റ് ആക്രമണം നടത്തി. മൂന്ന് വ്യത്യസ്ത ഭാഗങ്ങളിലാണ് റോക്കറ്റ് പതിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് മിര്‍വായിസ് സ്റ്റാനിക്‌സായി പറഞ്ഞു. അതേസമയം, കനത്ത സുരക്ഷയ്ക്കിടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം അശ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തു. അഫ്ഗാനിസ്താന്റെ ഭാവി നിര്‍ണയിക്കുന്നത് അഫ്ഗാനികളാണ്. തങ്ങള്‍ ഐക്യത്തിലാണെന്ന് അഫ്ഗാനികള്‍ പ്രവര്‍ത്തനത്തിലൂടെ തെളിയിക്കണം. അടുത്ത മൂന്ന് മുതല്‍ ആറ് മാസം വരെ ജനങ്ങളുടെ ഉറച്ച നിലപാടുകള്‍ സ്ഥിതിഗതികളില്‍ മാറ്റംവരുത്തും. അഫ്ഗാനികളോട്, പ്രത്യേകിച്ച് സ്ത്രീകളോട് താലിബാന് എന്തെങ്കിലും അനുഭാവമുണ്ടോയെന്നും അശ്‌റഫ് ഗനി പ്രസംഗത്തില്‍ പറഞ്ഞു. കൊട്ടാരത്തിന് നേരെ 2020 ഡിസംബറിലും റോക്കറ്റ് ആക്രമണമുണ്ടായിരുന്നു.
Rockets fired at Afghanistan presidential palace ahead of Eid al-Adha
RELATED STORIES
പഹല്‍ഗാം ആക്രമണം; നിഷ്പക്ഷ അന്വേഷണത്തിന് തയ്യാര്‍: പാകിസ്താന്...
26 April 2025 8:18 AM GMTമാസപ്പടി കേസ്; സിഎംആര്‍എല്ലിന് താന്‍ സേവനം നല്‍കിയിട്ടില്ലെന്ന വീണയുടെ ...
26 April 2025 7:46 AM GMTഎം ജി എസ് ഇന്ത്യന്‍ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകള്‍ നല്കിയ...
26 April 2025 7:32 AM GMTഅനുവാദമില്ലാതെ കളിക്കാന്‍ പോയി; തിരികെയെത്തിയ കുട്ടിയെ...
26 April 2025 7:02 AM GMTജയ്പൂരിലെ ജുമാ മസ്ജിദിനുള്ളില്‍ കയറി മുദ്രാവാക്യങ്ങള്‍ മുഴക്കി ബിജെപി...
26 April 2025 6:36 AM GMTഹിന്ദുത്വ ചരിത്ര രചനയെ എതിര്‍ത്ത എംജിഎസ്
26 April 2025 6:28 AM GMT