- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ ആര്‍എസ്എസിന്റെ ബോംബ് നിര്‍മാണം തുടര്‍ക്കഥ; പോലിസ് നടപടികള്‍ പേരിലൊതുങ്ങുന്നു

കണ്ണൂരില്‍ തന്നെ ഒരുമാസത്തിനിടെ സമാനരീതിയിലുള്ള രണ്ടാമത്തെ സ്‌ഫോടനമാണിത്. ആഴ്ചകള്‍ക്കു മുമ്പ് ഇരിട്ടിക്കു സമീപം കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എ കെ സന്തോഷിനും ഭാര്യ ലസിതയ്ക്കും പരിക്കേറ്റിരുന്നു. മാര്‍ച്ച് 13ന് രാത്രിയിലുണ്ടായ സംഭവത്തില്‍ സന്തോഷിനെ റിമാന്റ് ചെയ്‌തെങ്കിലും സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്ന വകുപ്പാണ് ചുമത്തിയിരുന്നത്. ഇയാളുടെ വീട്ടില്‍ നേരത്തെയും സ്‌ഫോടനമുണ്ടായിരുന്നു. 2018ല്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി സന്തോഷിന്റെ വിരലറ്റിരുന്നു. ബോംബ് നിര്‍മാണത്തിനിടെയാണ് ഗുരുതര പരിക്കെന്ന് അന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നെങ്കിലും നടപടികള്‍ കര്‍ശനമായിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ബോംബ് നിര്‍മാണത്തിലേക്ക് തിരിയുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതും. എവിടെയെങ്കിലും സ്‌ഫോടനമോ മറ്റോ ഉണ്ടാവുമ്പോള്‍ ബോംബ് സ്‌ക്വാഡും ഉന്നത പോലിസുകാരുമെത്തി ചെറിയ തോതില്‍ പരിശോധനകള്‍ നടത്തുന്നതൊഴിച്ചാല്‍ അക്രമികള്‍ക്കെതിരേ കര്‍ശന നടപടിക്ക് പോലിസും തയ്യാറാവുന്നില്ല. നിസ്സാര കാര്യങ്ങളുടെ പേരില്‍ പൊതുജനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്ന പോലിസ് സേന തന്നെയാണ് സംഘപരിവാര കേന്ദ്രങ്ങളിലെ തുടര്‍ച്ചയായ ബോംബ് നിര്‍മാണത്തിനെതിരേ കണ്ണടയ്ക്കുന്നത് എന്നതും കൂട്ടിവായിക്കേണ്ടതാണ്.
RELATED STORIES
ആശുപത്രികളിലെ ചൂഷണങ്ങളെ കുറിച്ച് സംസാരിച്ചു; ദക്ഷിണകന്നഡയിലെ സിപിഎം...
24 May 2025 4:18 AM GMT'നരഭോജി' രാജ കൊലാന്തറിന് ഇരട്ടജീവപര്യന്തം
24 May 2025 2:52 AM GMTഡല്ഹി-മുംബൈ എക്സ്പ്രസ് വേയില് അശ്ലീല പ്രവൃത്തി; ബിജെപി നേതാവിനെതിരെ ...
24 May 2025 2:20 AM GMTസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില് റെഡ് അലര്ട്ട്
24 May 2025 1:18 AM GMTഹാര്വാഡിലെ വിദേശി വിദ്യാര്ഥികളുടെ വിലക്ക് സ്റ്റേ ചെയ്ത് കോടതി
24 May 2025 1:12 AM GMTകാറില് ചാര്ജ്ജ് ചെയ്ത ഫോണ് പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട കാര് ...
23 May 2025 5:40 PM GMT