- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി സൗദി; റെസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം
യാത്രാവിലക്ക് സംബന്ധിച്ച് പുതിയ അറിയിപ്പിലും പരാമര്‍ശമില്ല
ജിദ്ദ: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ്. റെസ്‌റ്റോറന്റുകള്‍, കഫേകള്‍ മുതലായവയില്‍ പാര്‍സല്‍ മാത്രമാക്കിയത് ഒഴിവാക്കി ഇവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിധത്തിലാണ് ഇളവ് നല്‍കുന്നത്. തിയേറ്ററുകള്‍, ഷോപ്പിങ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങള്‍, ജിംനേഷ്യം തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഇളവുകള്‍ മാര്‍ച്ച് ഏഴ് ഞായറാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം, ചില മേഖലകള്‍ക്ക് നേരത്തേയുള്ള നിയന്ത്രണങ്ങള്‍ തുടരും. മണ്ഡപത്തിലോ, ഹോട്ടലിനു കീഴിലോ ഉള്ള ഹാളുകളിലോ, ഇസ്തിറാഹകളിലോ നടക്കുന്ന ഇവന്റകള്‍, പാര്‍ട്ടികള്‍, കല്ല്യാണങ്ങള്‍, കോര്‍പറേറ്റ് മീറ്റിങുകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. സാമൂഹിക പരിപാടികളില്‍ ആളുകളെ എണ്ണം 20ല്‍ പരിമിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഖബറടക്ക ചടങ്ങിലെ നിയന്ത്രണങ്ങളും മാറ്റിയിട്ടില്ല.
ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാനായി മുഴുസമയവും ഖബറടക്കത്തിനും ആളുകള്‍ക്ക് നമസ്‌കരിക്കാനും സൗകര്യമൊരുക്കും. ജനാസ നമസ്‌കാരത്തിന് കൃത്യമായ സ്ഥലം വേര്‍തിരിക്കുക. ഒരേസമയം ഒന്നിലധികം ഖബറടക്കം നടക്കുമ്പോള്‍ ഇരു ഖബറുകള്‍ തമ്മിലുള്ള അകലം 100 മീറ്ററെങ്കിലും ഉണ്ടായിരിക്കുക, ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ നിയന്ത്രങ്ങണങ്ങള്‍ക്കും മാറ്റം വരുത്തിയിട്ടില്ല.
എന്നാല്‍, സൗദിയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും നിലനില്‍ക്കുന്ന യാത്രാവിലക്ക് സംബന്ധിച്ച് പുതിയ അറിയിപ്പിലും പരാമര്‍ശമൊന്നുമില്ലെന്നത് പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
Saudi Arabia relaxes Covid restrictions; can sit and eat at restaurants
RELATED STORIES
നിലമ്പൂരില് മല്സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMTമുന് സംസ്ഥാന ഡിജിപി അബ്ദുല് സത്താര് കുഞ്ഞ് അന്തരിച്ചു
13 Jan 2025 5:07 AM GMTപി വി അന്വര് എംഎല്എ സ്ഥാനം രാജിവെച്ചു
13 Jan 2025 4:18 AM GMTശൗര്യചക്ര ജേതാവ് കോമ്രേഡ് ബല്വീന്ദര് സിംഗിന്റെ കൊലപാതകം: പ്രതിയുടെ...
13 Jan 2025 4:02 AM GMTമതപരിവര്ത്തന നിരോധന നിയമം: ദുരുപയോഗത്തിന്റെ യുപി മാതൃകകള്
13 Jan 2025 3:27 AM GMTലോസ് എയ്ഞ്ചലസിലെ തീപിടിത്തത്തില് മരിച്ചവരുടെ എണ്ണം 24 ആയി; നഷ്ടം 150...
13 Jan 2025 3:13 AM GMT