- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സയ്യിദ് സ്വലാഹുദ്ദീന്‍ വധക്കേസ്: മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍; പോലിസിനു അനക്കമില്ല
പാനൂരിനു സമീപത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ പ്രതികള്‍ കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംഘം പരിശോധനയ്‌ക്കെത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല
കണ്ണൂര്‍: കണ്ണവത്തിനു സമീപം എസ് ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീ(31)നെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു ഒരാഴ്ചയാവാറായിട്ടും മുഖ്യപ്രതികളെ പിടികൂടാതെ പോലിസ്. വ്യാജ അപകടമുണ്ടാക്കി പട്ടാപ്പകലില്‍ നടത്തിയ അരുംകൊലയില്‍ പങ്കെടുത്തവരെ മുഴുവന്‍ തിരിച്ചറിഞ്ഞതായി ജില്ലാ പോലിസ് മേധാവി യതീശ് ചന്ദ്ര വ്യക്തമാക്കിയെങ്കിലും ആദ്യ ദിവസം അറസ്റ്റ് ചെയ്തവരെയല്ലാതെ പോലിസിനു പിടികൂടാനായിട്ടില്ല. ആര്‍എസ്എസ് നേതാക്കളുടെ ഇടപെടലാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാണെന്നും കേസന്വേഷണ ചുമതലയുള്ള പ്രത്യേകസംഘം ഡിവൈഎസ് പി മൂസ വള്ളിക്കോടന്‍ തേജസ് ന്യൂസിനോട് പറഞ്ഞു.
കൊലപാതകം ആസൂത്രിതാണെന്നും ഒരു ഡസനോളം പേര്‍ മൂന്നു ഘട്ടങ്ങളിലായി പങ്കെടുത്തതായും നേരത്തേ പോലിസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍, കൊലയാളികള്‍ക്ക് ആര്‍എസ്എസ് കേന്ദ്രത്തില്‍ സംരക്ഷണമൊരുക്കിയതായാണു വിവരം. രണ്ടു ദിവസം മുമ്പ് പാനൂരിനു സമീപത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ പ്രതികള്‍ കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംഘം പരിശോധനയ്‌ക്കെത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതികള്‍ ജില്ലയിലെ തന്നെ സമീപ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുന്നതായാണു പോലിസ് നിഗമനം. കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ ചൂണ്ടയിലെ അജ്ജു നിവാസില്‍ അമല്‍ രാജ്, ധന്യാ നിവാസില്‍ പ്രിബിന്‍, അഷ്‌നാ നിവാസില്‍ ആഷിഖ് ലാല്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകം നടന്ന അന്നു രാത്രി തന്നെ ഇവരെ പോലിസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് കൊലയാളി സംഘത്തിലെ എല്ലാവരെയും കുറിച്ച്
കൃത്യമായ വിവരങ്ങള്‍ പോലിസിനു ലഭിച്ചതായാണ് സൂചന. എന്നിട്ടും മറ്റു പ്രതികളെ പിടികൂടാന്‍ പോലിസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ആക്രമണത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടതെന്ന് കരുതുന്ന കാറും അന്നു തന്നെ കോളയാട് നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ചൂണ്ടയിലെ അമല്‍ രാജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കോളയാട് സ്വദേശിയില്‍ നിന്ന് കാര്‍ വാടകയ്‌ക്കെടുത്തതെന്നു പോലിസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, സ്വലാഹുദ്ദീന്റെ കാറിനു പിന്നില്‍ മനപ്പൂര്‍വം ഇടിപ്പിച്ച ബൈക്കും പിന്നാലെ കൊലയാളികളെത്തിയ വാഹനങ്ങളെ കുറിച്ചും പോലിസിനു വിവരം ലഭിച്ചിരുന്നു. മാവോവാദി ബാധിത മേഖലയായതിനാല്‍ കണ്ണവം റേഞ്ച് പരിധിയില്‍ നേരത്തേ സിസിടിവികള്‍ സ്ഥാപിച്ചിരുന്നു. കൊലപാതകം നടന്ന പ്രദേശത്തെ സിസിടിവികളും പോലിസ് പരിശോധിച്ചിട്ടുണ്ട്.
Sayyid Swalahuddin murder case: Main accused are still absconding; Police did not reply
RELATED STORIES
സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMT