- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള സമീപനങ്ങളില്‍ നിന്ന് സാമ്പ്രദായിക പാര്‍ട്ടികള്‍ പിന്‍മാറണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
BY BSR8 May 2024 9:56 AM GMT
X
BSR8 May 2024 9:56 AM GMT
കോഴിക്കോട്: സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള സമീപനങ്ങളില്‍ നിന്ന് സാമ്പ്രദായിക പാര്‍ട്ടികള്‍ പിന്‍മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളില്‍ സംശയം വളര്‍ത്തി സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ശ്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ ശ്രമം ഫാഷിസത്തിന്റെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കും. കേവല രാഷ്ട്രീയ നേട്ടത്തിനായി പ്രകടമായ വര്‍ഗീയത പറയുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ നിലപാട് അത്യന്തം അപകടകരമാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക് ഇതില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. സംഘപരിവാര അജണ്ടകള്‍ സാമ്പ്രദായിക പാര്‍ട്ടികള്‍ ഏറ്റെടുത്ത് നടത്തുന്നത് ആശങ്കാജനകമാണ്. വര്‍ഗീയ സ്വഭാവത്തോടെയുള്ള പ്രചാരണം ആപല്‍ക്കരമായ രീതിയില്‍ പാര്‍ട്ടികള്‍ പിന്തുടരുകയാണ്. ഇത്തരം പ്രചാരണങ്ങളില്‍ ഇടതുപക്ഷം ഏറെ മുന്നിലാവുന്നത് ആശ്ചര്യകരമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്ത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യശ്രമങ്ങളെ പരാജയപ്പെടുത്താനും ചിലരെ കൂടെ നിര്‍ത്തി തുടര്‍ഭരണം സാധ്യമാക്കാനും അമീര്‍-ഹസന്‍-കുഞ്ഞാലി കേരളം ഭരിക്കുമെന്ന് ഇടതുപക്ഷം നടത്തിയ പ്രചാരണം നാം മറന്നിട്ടില്ല. സംഘപരിവാരത്തെ പോലും നാണിപ്പിക്കുംവിധം അങ്ങേയറ്റം വിഷലിപ്തമായ ലൗ ജിഹാദ് പ്രചാരണം ശക്തമാക്കിയത് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ്. പിന്നീട് യോഗി ഉള്‍പ്പെടെയുള്ളവര്‍ അത് ഏറ്റുപിടിക്കുകയായിരുന്നു. വഖ്ഫ് ബോര്‍ഡ് വിവാദങ്ങള്‍, ശ്രീ റാം വെങ്കട്ടരാമന്റെ നിയമന വിവാദം, മദ്‌റസ അധ്യാപക പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആവുംവിധം പ്രചാരണ ആുധമാക്കാന്‍ സംഘപരിവാരത്തിന് വിട്ടുനല്‍കിയതിന്റെ ഉത്തരവാദിത്വം ഇടതുപക്ഷത്തിനാണ്. വടകരയില്‍ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിച്ചപ്പോള്‍ സജീവമായി പ്രചാരണ രംഗത്തിറങ്ങിയ ലീഗ് ഷാഫിക്കുവേണ്ടി രംഗത്തിറങ്ങുമ്പോള്‍ വര്‍ഗീയമാവുന്നതിന്റെ രാഷ്ട്രീയം തിരച്ചറിയണം. നാദാപുരത്തും വടകരയിലും ഉള്‍പ്പെടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സിപിഎമ്മിന്റെ ഇടപെടല്‍ മുന്‍ അനുഭവങ്ങളാണ്. സംസ്ഥാനത്തും പ്രത്യേകിച്ച് വടകരയിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ഇടതുവലതു മുന്നണികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ഷെമീര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT