Big stories

സംഘപരിവാറിനെ നിയമം കൈയിലെടുക്കാന്‍ അനുവദിക്കരുത്: എസ് ഡിപിഐ

സംഘപരിവാറിനെ നിയമം കൈയിലെടുക്കാന്‍ അനുവദിക്കരുത്: എസ് ഡിപിഐ
X

ന്യൂഡല്‍ഹി: സംഘപരിവാര അക്രമികള്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയില്‍ മസ്ജിദും ഖുര്‍ആനും നശിപ്പിക്കുകയും മസ്ജിദിന് മുകളില്‍ കാവി പതാക ഉയര്‍ത്തുകയും ചെയ്ത നടപടിയെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി ശക്തമായി അപലപിച്ചു. രാജ്യസഭാ മുന്‍ എംപി സാംഭാജി രാജെ ഛത്രപതിയുടെ നേതൃത്വത്തിലായിരുന്നു സംഘപരിവാര ആക്രമണം. ഈ ആക്രമസംഭവം അരങ്ങേറിയ മസ്ജിദിന് ആറഅ കിലോമീറ്റര്‍ അകലെയുള്ള വിശാല്‍ഗഡ് കോട്ടയിലെ അനധികൃത കൈയേറ്റത്തില്‍ പ്രതിഷേധിച്ചാണ് ഗുണ്ടാ ആക്രമണമെന്നാണ് സംഘപരിവാരം അവകാശപ്പെടുന്നത്. ഇരകള്‍ മുസ് ലിംകളാവുമ്പോള്‍ കുറ്റവാളികള്‍ക്ക് ലഭിക്കുന്ന ഭരണകൂട പിന്തുണയുടെ ഫലമാണ് ഈ അക്രമസംഭവം. ജനാധിപത്യ നിയമങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനത്ത് 'അനധികൃത' കൈയേറ്റം ആരോപിച്ച് മുസ് ലിംംകളെ ആക്രമിക്കാന്‍ ഈ സംഘപരിവാരത്തിന് എന്ത് അവകാശമാണുള്ളതെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അക്രമമെന്നും ഫൈസി ചോദിച്ചു.

അക്രമികള്‍ മുസ് ലിംകളുടെ നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കത്തിക്കുകയും മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ സ്വഭാവം മുസ് ലിംകളെയും അവരുടെ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള സൂക്ഷ്മമായ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. റിപോര്‍ട്ടുകള്‍ പ്രകാരം, പുനെയില്‍ നിന്ന് വന്ന സംഭാജി രാജെയുടെ നേതൃത്വത്തിലുള്ള സംഘപരിവാര പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നില്‍. നിരോധന ഉത്തരവുകള്‍ കണക്കിലെടുത്ത് അവരെ ഞായറാഴ്ച കോട്ടയ്ക്കു സമീപം തടഞ്ഞെങ്കിലും അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു.

സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മുസ് ലിംകള്‍ക്കെതിരായ വിദ്വേഷ രാഷ്ട്രീയത്തിന്റെ തീര്‍ത്തും പരാജയപ്പെട്ട തന്ത്രമാണ് പരിവാര്‍ വീണ്ടും അവലംബിക്കുന്നത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ദയനീയ പരാജയം നേരിട്ട സംഘപരിവാര്‍ അവര്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനൊപ്പമല്ല സാധാരണക്കാരെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ ഐക്യം തകര്‍ക്കുകയും സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ 48ല്‍ 30 സീറ്റിലും മുസ് ലിം സമുദായത്തിന്റെ ശക്തമായ പിന്തുണയോടെ വിജയിച്ച ഇന്‍ഡ്യ മുന്നണി സംസ്ഥാനത്തെ ഭീകരമായ സംഘപരിവാര്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതികരിച്ചിട്ടില്ല. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പ്രദേശത്തെ മുസ് ലിം സമൂഹത്തിന് ഭയമില്ലാതെ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാന്‍ ഇന്‍ഡ്യ മുന്നണിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it