- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിഷേധം കനത്തു; മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗി ആദിത്യനാഥിന് കത്തയച്ചു
സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ നല്‍കണമെന്ന് ആവശ്യം

യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട സിദ്ദീഖ് കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപോര്‍ട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികില്‍സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യുപി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
നേരത്തേ രണ്ടുതവണ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. മറ്റു സംസ്ഥാനത്തെ വിഷയമായതിനാല്‍ ഇടപെടുന്നതില്‍ പരിമിതികളുണ്ടെന്നായിരുന്നു നിലപാട്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ നിവേദനം നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റിയിരുന്നില്ല. ഇതിനിടെ, മാവോവാദി ബന്ധം ആരോപിച്ച് സ്റ്റാന്‍ സാമിയെ അറസ്റ്റ് ചെയ്തപ്പോഴും കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോഴും മുഖ്യമന്ത്രി ഇടപെട്ടത് ഇരട്ടത്താപ്പായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്തേ വഞ്ചനാകേസില്‍ വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ദുബയില്‍ പിടിയിലായപ്പോഴും മുഖ്യമന്ത്രി കത്തയച്ചിരുന്നു. സിദ്ദീഖ് കാപ്പന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിസ്സംഗത വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സിദ്ദീഖ് കാപ്പന് ആശുപത്രിയില്‍ കൊടുംപീഡനമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെ സമൂഹത്തിലെ വിവിധ മത-സാംസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും ഒരുപോലെ സിദ്ദീഖ് കാപ്പനു വേണ്ടി രംഗത്തെത്തുകയും സാമൂഹിക മാധ്യമമായ ട്വിറ്ററിലും ഫേസ്ബുക്കിലും ട്രെന്‍ഡിങായി കാംപയിന്‍ മാറുകയും ചെയ്തത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്യാന്‍ കാരണമാക്കിയിരുന്നു.
Sidheeque Kappan; Chief Minister Pinarayi Vijayan sent a letter to Yogi Adityanath
RELATED STORIES
ജെഴ്സി നമ്പര് 10ന് ആദരം; മെസിക്കും നെയ്മറിനും മൊഡ്രിച്ചിനും ഒപ്പം...
29 May 2025 11:46 AM GMTമെസിയും സുവാരസും ചേര്ന്ന് പുതിയ ഫുട്ബോള് ക്ലബ്ബ്; 'ഡിപ്പോര്ട്ടീവോ...
29 May 2025 11:26 AM GMTക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് രണ്ട് ഭീമന് ഓഫറുകള്; താരം എങ്ങോട്ട് ?
29 May 2025 11:02 AM GMTഎ എഫ് സി ഏഷ്യന് കപ്പ് യോഗ്യതാ മല്സരം; ഇന്ത്യന് ടീമില് ആഷിക്...
28 May 2025 6:09 PM GMTസഹകരണക്കരാറില് ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്മന് ഫുട്ബോള്...
28 May 2025 12:47 PM GMTമറഡോണയുടെ മരണം; കേസ് അന്വേഷിക്കുന്ന ജഡ്ജി രാജിവച്ചു
28 May 2025 9:37 AM GMT