- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ടിനെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കുക; ഐക്യദാര്‍ഢ്യവുമായി രാഷ്ട്രീയ-മത-സാമൂഹിക പ്രമുഖര്‍
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും രാജ്യവ്യാപകമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡുകളില്‍ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ-മത-സാമൂഹിക രംഗത്തെ പ്രമുഖര്‍. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയും വിയോജിപ്പുള്ള ശബ്ദങ്ങള്‍ക്കെതിരെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ നടത്തുന്ന ഉപദ്രവം കൂടുതല്‍ സ്വേച്ഛാധിപത്യപരമായി മാറുന്നതിന്റെ മറ്റൊരു സൂചനയാണിതെന്ന് നിരവധി പ്രമുഖര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് ഞെട്ടലുളവാക്കിയെന്ന് മാധ്യമങ്ങള്‍ക്കു നല്‍കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനി ഉള്‍പ്പെടെയുള്ളവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങളെയും മനുഷ്യാവകാശ സംരക്ഷകരെയും രാഷ്ട്രീയ പ്രേരിത ലക്ഷ്യത്തോടെ ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഹാഥ്‌റസ് അല്ലെങ്കില്‍ കാര്‍ഷിക പ്രതിഷേധം പോലുള്ള ജനകീയ പ്രതിഷേധം ഉണ്ടാവുമ്പോഴെല്ലാം ജന ശ്രദ്ധ തിരിക്കാന്‍ പോപുലര്‍ ഫ്രണ്ടിന്റെ പേര് വലിച്ചിഴക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ എട്ട് സംസ്ഥാന ഓഫിസുകളിലും ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ വീടുകളിലും ഒരേസമയം റെയ്ഡ് നടത്തി. രാജ്യത്തുടനീളം ഈ രീതിയില്‍ ഒരു സാമൂഹിക പ്രസ്ഥാനത്തെ ഇഡി ലക്ഷ്യമിടുന്നത് ഇതാദ്യമാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെ, സ്ത്രീകളും കുട്ടികളും മാത്രം അകത്തുണ്ടായിരിക്കെ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം അവിടെ കഴിയുകയായിരുന്നു. ചിലയിടത്ത് വീടുകളില്‍ അതിക്രമിച്ചു കയറുകയായിരുന്നു. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ദേശീയ ശ്രദ്ധ തിരിക്കാന്‍ കേന്ദ്രം ഉപയോഗിക്കുന്ന പ്രവര്‍ത്തന രീതിയാണിത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സംഘടന ഇത്തരം നിരവധി വ്യാജ ആരോപണങ്ങള്‍ക്ക് വിധേയമായിരുന്നു. സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ പോപുലര്‍ ഫ്രണ്ട് ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് ഇതിനകം അധികാരികളെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരം റെയ്ഡുകള്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള മറ്റൊരു ശ്രമമാണ്. ബിജെപി സര്‍ക്കാര്‍ ഏത് തരത്തിലുള്ള വിയോജിപ്പുകളോടും അവരുടെ നയങ്ങളെ വിമര്‍ശിക്കുന്നവരോടും അസഹിഷ്ണുത കാണിക്കുകയാണ്.
ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങളെയും മനുഷ്യാവകാശ സംരക്ഷകരെയും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപദ്രവിക്കുന്ന അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. കേന്ദ്ര ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാന, നവീദ് ഹാമിദ്(അഖിലേന്ത്യാ മുസ് ലിം മജ്‌ലിസെ മുശാവറ), ജസ്റ്റിസ് ബി ജി കൊല്‍സേ പാട്ടീല്‍(ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി), ഹസ്രത്ത് സജ്ജാദ് നുഅ്മാനി(അഖിലേന്ത്യാ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം), ഹസ്രത്ത് സയ്യിദ് സാവര്‍ ചിഷ്തി(അജ്മീര്‍ ഷെരീഫ് ദര്‍ഗ ഖാദിം), മൗലാന ഉംറയ്ന്‍ മഹ്ഫൂസ് റഹ്മാനി(അഖിലേന്ത്യാ മുസ് ലിം വ്യക്തിഗത നിയമ ബോര്‍ഡ് ദേശീയ സെക്രട്ടറി), എം കെ ഫൈസി(ദേശീയ പ്രസിഡന്റ്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), സയ്ദ് മുജ്തബ ഫാറൂഖ്(ജമാഅത്തെ ഇസ് ലാമി ഹിന്ദ് കേന്ദ്ര ഉപശേക കൗണ്‍സില്‍ അംഗം, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, ലെനിന്‍ രഘുവന്‍ഷി(ഗ്വാങ്ജു മനുഷ്യാവകാശ അവാര്‍ഡ് ജേതാവ്), ബിജേന്ദ്ര സിങ്(യുപി മുന്‍ എഡിജിപി), രാജ് ബാല ശര്‍മ്മ(ബ്രാഹ്മണസഭ വൈസ് പ്രസിഡന്റ്, ഹരിയാന), നത്തു സിങ്(വൈസ് പ്രസിഡന്റ്, ജാട്ട് മഹാസഭ), ഡി സി കപില്‍(പ്രസിഡന്റ്, അഖിലേന്ത്യാ ദലിത് മുസ് ലിം യുനൈറ്റഡ് മോര്‍ച്ച), നന്ദിത നരേന്‍(അസോഷ്യേറ്റ് പ്രഫസര്‍, സെന്റ് സ്റ്റീഫന്‍ കോളജ്, ഡല്‍ഹി സര്‍വകലാശാല), നിഷാന്ത് വര്‍മ്മ(ദേശീയ രാഷ്ട്രീയ നിരീക്ഷകന്‍), ബിട്ടു കെ ആര്‍(ഡബ്ല്യുഎസ്എസ്), മണിക് സമാജ്ദ(ജനറല്‍ സെക്രട്ടറി, ബംഗ്ലാദേശ്-ഭാരത്-പാകിസ്താന്‍ പീപ്പിള്‍സ് ഫോറം-ഭാരത് ചാപ്റ്റര്‍), താര റായ്(ഡെമോക്രസി കലക്റ്റീവ്), കെ കെ റേ(അലഹബാദ് ഹൈക്കോടതി അഭിഭാഷകന്‍), ഗോപാല്‍ മിശ്ര(ആക്ടിവിസ്റ്റ്, മാധ്യമപ്രവര്‍ത്തകന്‍), രമേശ് കുമാര്‍(അലഹബാദ് ഹൈക്കോടതി അഭിഭാഷകന്‍), രാജീവ് യാദവ്(ജനറല്‍ സെക്രട്ടറി, റിഹായ് മഞ്ച്) എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.
Stop harassment of Popular Front and its leadership, warn prominent social, religious and political personalities
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT