Big stories

'എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുക': ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി യുഎന്‍

എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുക: ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി യുഎന്‍
X

യുണൈറ്റഡ് നേഷന്‍സ്: മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ മുസ് ലിം രാജ്യങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ പ്രതികരണവുമായി യുഎന്‍ വക്താവ്. എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും യുഎന്‍ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.

ബിജെപിയുടെ മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയും ഡല്‍ഹി മാധ്യമ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലും പ്രവാചകനെതിരെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വക്താവ്.

'ഞാന്‍ വാര്‍ത്തകള്‍ കണ്ടു. ഈ പരാമര്‍ശങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍, എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും ഞങ്ങള്‍ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പറയാനുള്ളത്'. സെക്രട്ടറി ജനറലിന്റെ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് തിങ്കളാഴ്ച പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രവാചകനെതിരേയുള്ള അവരുടെ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം പല രാജ്യങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നതോടെ ശര്‍മ്മയെ ബിജെപി ഞായറാഴ്ച സസ്‌പെന്‍ഡ് ചെയ്യുകയും ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു.

ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ തിങ്കളാഴ്ച നിരവധി മുസ്‌ലിം രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളെ അപലപിച്ചു.

Next Story

RELATED STORIES

Share it