Big stories

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിനു സുപ്രിം കോടതിയുടെ സ്‌റ്റേ

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിനു സുപ്രിം കോടതിയുടെ സ്‌റ്റേ
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പാക്കരുതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപീകരിക്കുകയും ചെയ്തു. സ്വതന്ത്ര കമ്മിറ്റി രൂപീകരണത്തില്‍ നിന്നു തങ്ങളെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം, സമരത്തില്‍ നിന്നു പിന്‍മാറില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സുപ്രിം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നായിരുന്നു കോടതിയുടെ മറുപടി. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കു സമിതി മുമ്പാകെ വരാമെന്നും ആരെയും ശിക്ഷിക്കാനല്ല സമിതി രൂപീകരിക്കുന്നതെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, സുപ്രിംകോടതിക്കാണ് റിപോര്‍ട്ട് നല്‍കുകയെന്നും വ്യക്തമാക്കി.

Supreme Court stay for agricultural laws

Next Story

RELATED STORIES

Share it