Big stories

പശുക്കടത്ത് നടത്തിയെന്ന്; ട്രക്ക് പിന്തുടര്‍ന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കുനേരേ വെടിവയ്പ്പ്, ഒരാള്‍ക്ക് ഗുരുതര പരിക്ക്

വെടിവയ്പ്പില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. മാനേസര്‍ സ്വദേശിയായ മോഹിത്ത് ഗൗരക്ഷക് സനാതന്‍ എന്ന സംഘടനയിലെ അംഗവുമാണ്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇയാള്‍ ഇപ്പോള്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ

പശുക്കടത്ത് നടത്തിയെന്ന്; ട്രക്ക് പിന്തുടര്‍ന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കുനേരേ വെടിവയ്പ്പ്, ഒരാള്‍ക്ക് ഗുരുതര പരിക്ക്
X

ഹരിയാന: പശുക്കടത്ത് നടത്തിയെന്നാരോപിച്ച് ട്രക്ക് പിന്തുടര്‍ന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കുനേരേ വെടിവയ്പ്പ്. ഡല്‍ഹി മില്ലേനിയം സിറ്റിക്ക് സമീപം ഗുരുഗ്രാമില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. മാനേസര്‍ സ്വദേശിയായ മോഹിത്ത് ഗൗരക്ഷക് സനാതന്‍ എന്ന സംഘടനയിലെ അംഗവുമാണ്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇയാള്‍ ഇപ്പോള്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പശുക്കടത്ത് നടത്തിയെന്നാരോപിച്ച് ബുധനാഴ്ച വൈകീട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രക്ക് തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രക്ക് തടഞ്ഞെങ്കിലും ഇവര്‍ വാഹനം നിര്‍ത്താതെ മുന്നോട്ടുപോയി.

എന്നാല്‍, പ്രവര്‍ത്തകര്‍ ട്രക്കിനെ പിന്തുടരാന്‍ തുടങ്ങി. ഇതോടെ ട്രക്കിലുള്ളവര്‍ കന്നുകാലികളെ വഴിയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വീണ്ടും പിന്നാലെ കൂടുകയായിരുന്നു. ഇത് മനസ്സിലാക്കിയ ട്രക്കിലുള്ളവര്‍ വേഗത കൂട്ടിയെങ്കിലും രക്ഷയുണ്ടായില്ല. തുടര്‍ന്നാണ് ബജ്‌റംഗ്ദളുകാര്‍ക്കുനേരേ ട്രക്കിലുള്ളവര്‍ വെടിയുതിര്‍ത്തതെന്നാണ് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ രാജീവ് ദേശ്വാള്‍ പറഞ്ഞു. ട്രക്കിനെ പിന്തുടരുന്നതിന്റെ വീഡിയോ അടക്കം പ്രചരിക്കുന്നുണ്ട്. വെടിയേറ്റശേഷം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രക്കിലുണ്ടായിരുന്ന ആറുപേരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞതായി പോലിസ് അറിയിച്ചു.

തിരച്ചില്‍ തുടരുകയാണെന്നും എല്ലാവരെയും ഉടന്‍ പിടികൂടുമെന്നും പോലിസ് പറയുന്നു. 60 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനയിലെ മേവാട്ടില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക് കണ്ടെടുത്തിട്ടുണ്ട്. പശുക്കടത്താരോപിച്ചുള്ള ഹിന്ദുത്വരുടെ നിരവധി ആക്രമണസംഭവങ്ങളാണ് രാജ്യത്താകമാനം റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈവര്‍ഷം ഇതുവരെ ഒമ്പതുസംഭവങ്ങളിലായി അഞ്ചുപേര്‍ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്യുന്നു. ആദ്യമായാണ് കന്നുകാലികളുമായി പോവുന്നവര്‍ ഹിന്ദുത്വര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന സംഭവമുണ്ടാവുന്നത്.

Next Story

RELATED STORIES

Share it