Big stories

സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല;ഗള്‍ഫില്‍ മാധ്യമം പത്രം പൂട്ടിക്കാന്‍ കെ ടി ജലീല്‍ കോണ്‍സുലര്‍ ജനറലിനെയും തന്നെയും നിരവധി തവണ വിളിച്ചു:സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രി,കാന്തപുരം അബൂബക്കര്‍ അടക്കമുളളവരും കോണ്‍സുലര്‍ ജനറലുമായി പ്രോട്ടോക്കോള്‍ ലംഘിച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു

സ്വര്‍ണക്കടത്ത് കേസില്‍ ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല;ഗള്‍ഫില്‍ മാധ്യമം പത്രം പൂട്ടിക്കാന്‍ കെ ടി ജലീല്‍ കോണ്‍സുലര്‍ ജനറലിനെയും തന്നെയും നിരവധി തവണ വിളിച്ചു:സ്വപ്‌ന സുരേഷ്
X

കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലിന് മറുപടിയുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്.സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കെ ടി ജലീലിന് താന്‍ ക്ലീന്‍ ചിറ്റ് കൊടുത്തിട്ടില്ലെന്ന് സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും താന്‍ അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ഗള്‍ഫ് മേഖലയില്‍ മാധ്യമം ദിനപത്രം പൂട്ടിക്കണമെന്നും അതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ ടി ജലീല്‍ കോണ്‍സുലേറ്റ് ജനറലിനെയും തന്നെയും നിരവധി തവണ ശല്യപ്പെടുത്തുന്ന വിധത്തില്‍ മാറി മാറി വിളിച്ചു.

ജലീലിന്റെ കത്ത്കോണ്‍സുലര്‍ ജനറലിന്റെ ഒദ്യോഗിക ഇമെയില്‍ വഴി ഫോര്‍വേഡ് ചെയ്തു കൊടുത്തു.ഭാഷയുടെ പ്രശ്‌നം കാരണം അതില്‍ വീണ്ടും മാറ്റം വരുത്തേണ്ടിവന്നു.അതിനു ശേഷം വീണ്ടും അയച്ചു കൊടുത്തു.ഇതിനു ശേഷം ഒരാഴ്ച കഴിഞ്ഞാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിഷയം ഉണ്ടാകുന്നതും.അതിനു ശേഷം എന്തു സംഭവിച്ചുവെന്ന് തനിക്കറിയില്ല. അതുവരെ നിരന്തരമായി കെ ടി ജലീല്‍ കോണ്‍സുലര്‍ ജനറലിനെയും തന്നെയും മാറി മാറി വിളിച്ചു മാധ്യമം പൂട്ടിക്കണമെന്ന് പറഞ്ഞ് ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

എത്രയും പെട്ടന്ന് ഇതിന് നടപടിയുണ്ടാക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ മെയില്‍ ഫോര്‍വേര്‍ഡ് ചെയ്തിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.തന്റെ അന്നത്തെ ഫോണ്‍കോള്‍ റെക്കാര്‍ഡ്‌സ് പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. കെ ടി ജലീല്‍ ഇത്രയധികം തവണ എന്തിനാണ് വിളിച്ചതെന്ന് തന്റെ കോള്‍ റെക്കാര്‍ഡ് എടുത്തിട്ട് എന്‍ ഐ എ തന്നോട് ചോദിച്ചിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

ഞാന്‍ കോണ്‍സുലര്‍ ജനറലിന്റെ പി എ ആയിരുന്നപ്പോള്‍ അല്ല കെ ടി ജലീല്‍ മെയില്‍ അയച്ചത് സ്‌പേസ് പാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.തങ്ങളുടെ വ്യക്തി ബന്ധം ജലീല്‍ ഉപയോഗിക്കുകായിരുന്നു.ഹൈക്കോടതിയില്‍ താന്‍ സത്യവാങ്മൂലം നല്‍കിയത് കെ ടി ജലീലിന് ക്ലീന്‍ ചിറ്റ് കൊടുക്കാനല്ല.കെ ടി ജലീലിനെതിരെ സംസാരിക്കാന്‍ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരുടെ വായടപ്പിക്കാന്‍ എന്തും അദ്ദേഹം ചെയ്യും. അതാണ് തനിക്കെതിരെയുള്ള ഗൂഡാലോചനക്കേസ് എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

കെ ടി ജലീല്‍ നടത്തിയിട്ടുള്ള ഒരോ പ്രവര്‍ത്തിയും ഒരോന്നായി പുറത്തുവരുമെന്നും എല്ലാത്തിനും മറുപടി പറയേണ്ടിവരുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.തെളിവുകള്‍ എല്ലാം ഇ ഡി ക്കു നല്‍കിയിട്ടുണ്ട്.ഇ ഡി അതില്‍ അന്വേഷണം നടത്തിവരികയാണ്.മറ്റുള്ളവരുടെ കണ്ണീരിന് ഉത്തരം പറയേണ്ടി വരുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.മുഖ്യമന്ത്രി,കാന്തപുരം അബൂബക്കര്‍ അടക്കമുളളവരും കോണ്‍സുലര്‍ ജനറലുമായി പ്രോട്ടോക്കോള്‍ ലംഘിച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Next Story

RELATED STORIES

Share it