- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുദ്ധം തകര്‍ത്ത സിറിയ: ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ പകര്‍ത്തിയ കാഴ്ച്ചകളിലൂടെ...
10 വര്‍ഷത്തെ യുദ്ധം തകര്‍ത്ത സിറിയന്‍ ജീവിതത്തിലേക്ക് തുറന്ന് വക്കുന്ന ജാലകങ്ങളാണ് ഈ ചിത്രങ്ങള്‍. പലായനവും നഷ്ടങ്ങളും വിരഹവും അതിജീവനവും ലോകത്തിന് മുന്നില്‍ തുറന്ന് വെക്കുന്ന കാഴ്ച്ചകളിലൂടെ ഒരു യാത്ര....
യുദ്ധവും ആഭ്യന്തര കലാപങ്ങളും തകര്‍ത്ത സിറിയയുടെ നേര്‍ ചിത്രങ്ങള്‍. സിറിയയിലെ ശ്രദ്ധേയരായ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ യുദ്ധ മുഖത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ആരുടേയും മനസ്സുലക്കുന്ന കാഴ്ച്ചകളാണ്. 10 വര്‍ഷത്തെ യുദ്ധം തകര്‍ത്ത സിറിയന്‍ ജീവിതത്തിലേക്ക് തുറന്ന് വക്കുന്ന ജാലകങ്ങളാണ് ഈ ചിത്രങ്ങള്‍. പലായനവും നഷ്ടങ്ങളും വിരഹവും അതിജീവനവും ലോകത്തിന് മുന്നില്‍ തുറന്ന് വെക്കുന്ന കാഴ്ച്ചകളിലൂടെ ഒരു യാത്ര....
ദേരാ, 2017: ചെറിയ പെരുന്നാല്‍ ദിനത്തില്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട മകന്റെ ഖബറിടത്തില്‍ എത്തി മീസാന്‍ കല്ല് നെഞ്ചോട് ചേര്‍ത്ത് കരയുന്ന ഉമ്മ. (ഫോട്ടോ: മുഹമ്മദ് അബസീദ്).
ഇദ് ലിബ്-2020: വ്യോമാക്രമണത്തില്‍ ഉമ്മയും കൂടപ്പിറപ്പും നഷ്ടപ്പെട്ട സഹോദരങ്ങള്‍ പരസ്പരം ചേര്‍ത്ത് പിടിക്കുന്നു. തകര്‍ന്ന കെട്ടിടത്തിനിടയില്‍ നിന്ന് ഗെയ്ത്ത് അല്‍സെയ്ദ് പകര്‍ത്തിയ ചിത്രം.
ബെയ്ത് സാവ, 2018: കിഴക്കന്‍ ഗൗതയില്‍ അതിര്‍ത്തി തുറന്നതിനെ തുടര്‍ന്ന് ഒരാള്‍ തന്റെ മകനുമായി പലായനം ചെയ്യുന്ന കാഴ്ച്ച. ഒമര്‍ സനാദികി പകര്‍ത്തിയ ചിത്രം.
ഡോമ 2018: ഷെല്ലാക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ കുട്ടിയെ ഭൂഗര്‍ഭ ആശുപത്രിയില്‍ ചികില്‍സ നല്‍കുന്നു. (ഫോട്ടോ: മുഹമ്മദ് ബദ്ര-ഇപിഎ).
അലെപ്പോ, 2013 ജൂണ്‍: ഷെല്ലാക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന കുടിവെള്ള പൈപ്പില്‍ നിന്നും പുറത്തേക്ക് വരുന്ന വെള്ളം കുടിക്കുന്ന ബാലന്‍. (ഫോട്ടോ: മുസഫര്‍ സല്‍മാന്‍).
ഖഫര്‍ നൗറാന്‍ 2020: തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കായിക അഭ്യാസ പ്രകടനം നടത്തുന്ന സിറിയന്‍ അത്‌ലറ്റുകള്‍. (ഫോട്ടോ: അനസ് അല്‍ഖര്‍ബോത്‌ലി-ഡിപിഎ).
സറാഖിബ്-2019 മാര്‍ച്ച്: പ്രമുഖ പാവക്കളിക്കാരന്‍ വാലിദ് റഷീദ് സിറിയന്‍ കുട്ടികള്‍ക്ക് വേണ്ടി യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ പാവക്കളി പ്രദര്‍ശിപ്പിക്കുന്നു.(ഫോട്ടോ: അനസ് അല്‍ഖര്‍ബോത്‌ലി-ഡിപിഎ).
കിഴക്കന്‍ ഗൗത 2018: ഭൂഗര്‍ഭ അറകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യുന്ന ഉമ്മമാര്‍. (ഫോട്ടോ: അനസ് അല്‍ഖര്‍ബോത്‌ലി-ഡിപിഎ).
ദൗമ 2014: എട്ട് വയസ്സുകാരനായ മുഹമ്മദ് തന്റെ പിതാവിന്റെ അറ്റുപോയ കൈ നോക്കുന്നു. (ഫോട്ടോ: ബസ്സാം ഖാബയ).
ദൗമ 2014: വ്യോമാക്രണം നടന്ന സ്ഥലത്ത് നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തുന്നു. (ഫോട്ടോ: ബസ്സാം ഖാബയ).
ദൗമ, 2014 ജൂണ്‍ 20: വ്യോമാക്രണം നടന്ന സ്ഥലത്ത് എന്‍ജിഒ സംഘടിപ്പിച്ച ഇഫ്താറില്‍ നോമ്പ് തുറക്കുന്ന കുട്ടുകള്‍ (ഫോട്ടോ: ബസ്സാം ഖാബയ).
ദൗമ, 2017 സെപ്തംബര്‍: ബോംബിങില്‍ തകര്‍ന്ന സ്‌കൂളിലേക്ക് ആദ്യമായി എത്തിയ കുട്ടികള്‍ (ഫോട്ടോ: ബസ്സാം ഖാബയ).
ബനിഷ്, 2020 ഏപ്രില്‍: ഐഡിപി ക്യാംപില്‍ ഒരുക്കിയ ക്യാംപില്‍ ടെന്റ് ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് തകര്‍ന്നു കിടക്കുന്ന സ്‌കൂളില്‍ അഭയം തേടുന്ന ഉമ്മയും അവരുടെ കുഞ്ഞും. ഫോട്ടോ: മൊഹ്്‌നാദ് സയാത്.
ഖയര്‍ അല്‍-ഷാം ക്യാംപ്: ഐഡിപി ക്യാംപിന് സമീപം ഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീകള്‍. ഫോട്ടോ: മൊഹ്്‌നാദ് സയാത്.
ബഗോസ്, 2019 ജനുവരി: കുട്ടികളും സ്ത്രീകളും അടങ്ങിയ സംഘം 300 കിലോമീറ്റര്‍ അകലേയുള്ള അല്‍-ഹോല്‍ ക്യാംപിലേക്ക് പലായനം ചെയ്യുന്നു.
RELATED STORIES
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMTമണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMT