Big stories

താനൂര്‍ ബോട്ട് ദുരന്തം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; 10 ദിവസത്തിനകം വിശദീകരണം നല്‍കണം

താനൂര്‍ ബോട്ട് ദുരന്തം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; 10 ദിവസത്തിനകം വിശദീകരണം നല്‍കണം
X

മലപ്പുറം: താനൂരില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കലക്ടറും ജില്ലാ പോലിസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും 10 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. മെയ് 19ന് തിരൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ, താനൂരിലെ ദുരന്തത്തില്‍ മരിച്ചവരുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. താലൂക്ക് തിരിച്ചുള്ള കണക്കും പേര് വിവരങ്ങളുമാണ് പുറത്തുവിട്ടത്. കീഴാറ്റൂര്‍ വയങ്കര വീട്ടില്‍ അന്‍ഷിദ്(12), അഫ്‌ലഹ് (7), പരിയാപുരം കാട്ടില്‍ പീടിയേക്കല്‍ സിദ്ദിഖ് (41), ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍ (മൂന്ന്), ആനക്കയം മച്ചിങ്ങല്‍ വീട്ടില്‍ ഹാദി ഫാത്തിമ(ആറ്) എന്നിവരാണ് ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ നിന്നായി താനൂരിലെ ബോട്ട് സവാരിക്ക് എത്തിയതും അപകടത്തില്‍ മരിച്ചതും.

തിരൂരങ്ങാടി താലൂക്ക് സ്വദേശികളാണ് മരിച്ച 16 പേരും. പരപ്പനങ്ങാടി കുന്നമ്മല്‍ വീട്ടില്‍ ഫാത്തിമ റൈന(എട്ട് മാസം), ഫാത്തി റുസ്‌ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), റസീന(28), ഫിദ ദില്‍ന(എട്ട്), ഷംന (17), ഷഹല (12), ഹസ്‌ന (18), സീനത്ത് (42), ജെന്‍സിയ (44), ജമീര്‍ (10) എന്നിവര്‍ ഒറു കുടുംബത്തിലെ അംഗങ്ങളായിരുന്നു. നെടുവ മടയംപിലാക്കല്‍ സബറുദ്ദീന്‍ (38), നെടുവ വെട്ടിക്കുത്തി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിശ (35), മക്കളായ ആദില്‍ ഷെറിന്‍ (15), മുഹമ്മദി അദ്‌നാന്‍ (10), മുഹമ്മദ് അഫഹാന്‍ (മൂന്നര) എന്നിവരും അപകടത്തില്‍ മരണപ്പെട്ടു.

Next Story

RELATED STORIES

Share it