Big stories

രാഷ്ട്രപതിക്കെതിരായ തൃണമൂല്‍ മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍; ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി ബിജെപി

രാഷ്ട്രപതിക്കെതിരായ തൃണമൂല്‍ മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍; ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി ബിജെപി
X

കൊല്‍ക്കത്ത: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരായ തൃണമൂല്‍ മന്ത്രിയുടെ പരാമര്‍ശം വിവാദമാവുന്നു. രാഷ്ടപതിയെ കണ്ടാല്‍ എങ്ങനെയിരിക്കുമെന്നായിരുന്നു മന്ത്രി അഖില്‍ ഗിരിയുടെ ആക്ഷേപകരമായ പരാമര്‍ശം. വെള്ളിയാഴ്ച നന്ദിഗ്രാമില്‍ നടന്ന പൊതുചടങ്ങില്‍വച്ചാണ് മന്ത്രി വിവാദപരാമര്‍ശം നടത്തിയത്. ബിജെപി എംഎല്‍എ സുവേന്ദു അധികാരിയുടെ പരാമര്‍ശത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. താന്‍ സുമുഖനല്ല എന്നാണ് തന്നെക്കുറിച്ച് സുവേന്ദു അധികാരി എപ്പോഴും പറയുന്നത്. എന്നാല്‍, ബാഹ്യരൂപം കണ്ട് ആളുകളെ വിലയിരുത്തുന്ന പാര്‍ട്ടിയല്ല തങ്ങളുടേത്. അങ്ങനെ നോക്കിയാല്‍ രാഷ്ട്രപതിയെ കണ്ടാല്‍ എങ്ങനെയിരിക്കും, പക്ഷേ, രാഷ്ട്രപതി സ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ബഹുമാനിക്കുന്നുവെന്നായിരുന്നു പ്രസ്താവന.

'സുവേന്ദു അധികാരി എന്നെ ഹാഫ് പാന്റ് മന്ത്രി എന്ന് വിളിക്കുന്നു, ഞാന്‍ ഹാഫ് പാന്റ് മന്ത്രിയാണെങ്കില്‍, നിങ്ങളുടെ പിതാവ് എന്തായിരുന്നു? അടിവസ്ത്ര മന്ത്രി ? എന്റെ വകുപ്പില്‍ എനിക്ക് മുകളില്‍ ഒരു മന്ത്രിയില്ല. പക്ഷേ, നിങ്ങളുടെ പിതാവിനുണ്ടായിരുന്നു. ഹാഫ് പാന്റിനടിയില്‍ ഒരാള്‍ എന്താണ് ധരിക്കുന്നത്? (ചിരി). അപ്പോള്‍ നിങ്ങളുടെ അച്ഛന്‍ ഒരു നെഗ്റ്റി മന്ത്രിയാണ് (അടിവസ്ത്ര മന്ത്രി)- തൃണമൂല്‍ മന്ത്രി വിമര്‍ശിച്ചു. ബംഗാള്‍ മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

പ്രസ്താവനയെ അപലപിച്ച ബിജെപി, മന്ത്രിയുടെ തരംതാണ പരാമര്‍ശം തൃണമൂല്‍ സര്‍ക്കാരിന്റെ ആദിവാസി വിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണെന്ന് ബിജെപി പ്രതികരിച്ചു. അഖില്‍ ഗിരിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിനെതിരേ ഉചിതമായ നടപടിയെടുക്കണമെന്നും എംഎല്‍എ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി സൗമിത്ര ഖാന്‍ ദേശീയ വനിതാ കമ്മീഷന് (എന്‍സിഡബ്ല്യു) കത്തയച്ചു. പ്രസിഡന്റ് ദ്രൗപതി മുര്‍മു ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി അഖില്‍ ഗിരി, വനിതാ ക്ഷേമ വകുപ്പിലെ മറ്റൊരു മന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ആദിവാസി വിരുദ്ധരാണ്- ഗിരിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ബിജെപി ബംഗാള്‍ യൂനിറ്റ് ട്വീറ്റ് ചെയ്തു.

ബിജെപി ഐടി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യയും മന്ത്രിക്കെതരേയ ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശം 'ലജ്ജാകരമായ പ്രഭാഷണം' എന്ന് വിമര്‍ശിച്ചു. മമതാ ബാനര്‍ജിയുടെ മന്ത്രിസഭയിലെ മന്ത്രി അഖില്‍ ഗിരി, രാഷ്ട്രപതിയെ അപമാനിച്ചു. നിങ്ങളുടെ രാഷ്ട്രപതിയെ എങ്ങനെയാണ് കാണുന്നത്?' മമതാ ബാനര്‍ജി എല്ലായ്‌പ്പോഴും ആദിവാസി വിരുദ്ധയായിരുന്നു. പ്രസിഡന്റ് മുര്‍മുവിന് പിന്തുണ നല്‍കിയില്ല. ഇപ്പോള്‍ ലജ്ജാകരമായ പ്രഭാഷണം- മാളവ്യ ട്വീറ്റ് ചെയ്തു. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it