Sports

സ്വര്‍ണ ശോഭയില്‍ ഇന്ത്യ; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

പുരുഷ വിഭാഗം ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്.

സ്വര്‍ണ ശോഭയില്‍ ഇന്ത്യ; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം
X


ടോക്കിയോ: ഒളിംപിക്‌സിലെ ചരിത്രത്തില്‍ ഇന്ത്യയുടെ അത്‌ലക്റ്റിസിലെ സ്വര്‍ണമെഡലിനായുള്ള കാത്തിരിപ്പിന് വിരാമം. പുരുഷ വിഭാഗം ജാവ്‌ലിന്‍ ത്രോയില്‍ സുബേദാര്‍ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗതാ ഇനത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം.സ്വര്‍ണ നേട്ടത്തോടെ ഇന്ത്യയുടെ ഈ ഒളിംപിക്‌സിലെ മെഡലുകളുടെ എണ്ണം ഏഴായി.


ഫൈനലിലെ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണത്തിനായുള്ള ദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തില്‍ താരം 87.03 ദൂരം കണ്ടെത്തി. രണ്ടാം റൗണ്ടില്‍ താരം ചരിത്ര നേട്ടത്തിലേക്കുള്ള 87.58 ദൂരം കണ്ടെത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമായി താരം പിന്നോട്ട് പോയിരുന്നു. എന്നാല്‍ താരത്തിന്റെ സ്വന്തം റെക്കോഡായ 88.07 മീറ്റര്‍ തിരുത്താന്‍ ഇന്ന് ആയില്ല. പട്യാലയില്‍ നടന്ന ഗ്രാന്‍പ്രീയിലായിരുന്നു ഈ റെക്കോഡ്. ജക്കാര്‍ത്താ ഏഷ്യന്‍ ഗെയിംസിലും താരം 88.06 മീറ്റര്‍ താണ്ടിയിരുന്നു. ഹരിയാനയില്‍ ജനിച്ച നീരജ് ചോപ്ര കരസേനയില്‍ ജൂനിയര്‍ കമ്മീഷന്റ് ഓഫിസറാണ്.




Next Story

RELATED STORIES

Share it