Big stories

ചെന്നൈയില്‍ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി; ഗതാഗതം സ്തംഭിച്ചു

ചെന്നൈയിലെ കൊരട്ടൂര്‍, പെരമ്പൂര്‍, അണ്ണാ ശാല, ടി നഗര്‍, ഗിണ്ടി, അടയാര്‍, പെരുങ്കുടി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. ചെന്നൈയില്‍ പെയ്ത കനത്ത മഴയില്‍ വെള്ളക്കെട്ട് കാരണം ഗിണ്ടികോയമ്പേട് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

ചെന്നൈയില്‍ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി; ഗതാഗതം സ്തംഭിച്ചു
X

ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ശനിയാഴ്ച രാത്രി മുതല്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് രാവിലെ മുതല്‍ മഴ വീണ്ടും ശക്തമായതോടെയാണ് പലയിടങ്ങളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. ചെന്നൈയിലെ കൊരട്ടൂര്‍, പെരമ്പൂര്‍, അണ്ണാ ശാല, ടി നഗര്‍, ഗിണ്ടി, അടയാര്‍, പെരുങ്കുടി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. ചെന്നൈയില്‍ പെയ്ത കനത്ത മഴയില്‍ വെള്ളക്കെട്ട് കാരണം ഗിണ്ടികോയമ്പേട് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡ് വെള്ളത്തിലായതിനെത്തുടര്‍ന്ന് പലയിടങ്ങളിലും വാഹന ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.


തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പെരമ്പൂര്‍ ബാരക്‌സ് റോഡ്, ഓട്ടേരി പാലം, പാടി എന്നിവിടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചെമ്പരാക്കം തടകാത്തില്‍നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുമെന്നും നിര്‍ദേശമുണ്ട്. അതേസമയം, നവംബര്‍ 11 വരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. തമിഴ്‌നാട്, മഹാരാഷ്ട്ര, പുതുച്ചേരി, കേരളം, കര്‍ണാടക, ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ നവംബര്‍ 11 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.


സുമാത്ര തീരത്ത് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നവംബര്‍ 9ന് ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ നവംബര്‍ 10 മുതല്‍ 12 വരെ തിയ്യതികളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും തമിഴ്‌നാടിനോടും അതിനോട് ചേര്‍ന്നുള്ള ആന്ധ്രാപ്രദേശ് തീരത്തോടും ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോവരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് അതിശക്തമായ മഴയ്ക്കാണ് സാധ്യ. തീരദേശ ആന്ധ്രാപ്രദേശ്, യാനം, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it