Big stories

സ്വര്‍ണക്കടത്ത്: ഒന്നാം പ്രതി സരിത്ത് എന്‍ ഐ എ കസ്റ്റഡിയില്‍

ഏഴു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന പ്രഭ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ നേരത്തെ എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്‍ ഐ എ രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ കസ്റ്റംസായിരുന്നു ആദ്യം അറസ്റ്റു ചെയ്തിരുന്നത്.കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു

സ്വര്‍ണക്കടത്ത്: ഒന്നാം പ്രതി സരിത്ത് എന്‍ ഐ എ കസ്റ്റഡിയില്‍
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്തിനെ കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു.ഏഴു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന പ്രഭ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ നേരത്തെ എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്‍ ഐ എ രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ കസ്റ്റംസായിരുന്നു ആദ്യം അറസ്റ്റു ചെയ്തിരുന്നത്.കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു.തുടര്‍ന്ന് എന്‍ ഐ എ സരിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കയിരുന്നു.

അപേക്ഷ പരിഗണിച്ച കോടതി സരിത്തിനെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.നിലവില്‍ സരിത്തിനെക്കൂടി കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ ഐ എയുടെ വിലയിരുത്തല്‍. സന്ദീപില്‍ നിന്നും പിടിച്ചെടുത്ത ബാഗില്‍ നിന്നും നിരവധി രേഖകള്‍ ലഭിച്ചിരുന്നു.ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സന്ദീപിനെയും സ്വ്പനയെയും സരിത്തിനെയും അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.സരിത്തിന്റെ അഭിഭാഷകന്‍ ഇന്നലെ പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. ഇതിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സരിത്തിന്റെ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെയും എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നും ലാപ് ടോപ്പ് അടക്കം എന്‍ ഐ എ പിടിച്ചെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it