- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കലാപം പൊട്ടിപ്പുറപ്പെടുമെന്ന് രഹസ്യാന്വേഷണ റിപോര്‍ട്ട്; വാഷിങ്ടണില്‍ അടിയന്തിരാവസ്ഥ
അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് തുരങ്കം വച്ച് രാജ്യ വ്യാപകമായി കലാപം സൃഷ്ടിക്കാനാണ് ട്രംപ് അനുകൂലികളുടെ നീക്കം. 50 സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാനാണ് ശ്രമം.

വാഷിങ്ടണ്‍: ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കും മുമ്പ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അമേരിക്കയില്‍ സായുധ കലാപത്തിന് നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ റിപോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐക്ക് ഇതു സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ലഭിച്ചു.
അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് തുരങ്കം വച്ച് രാജ്യ വ്യാപകമായി കലാപം സൃഷ്ടിക്കാനാണ് ട്രംപ് അനുകൂലികളുടെ നീക്കം. 50 സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാനാണ് ശ്രമം. വ്യാപകമായ അക്രമത്തിലേക്ക് ഇത് നയിച്ചേക്കാമെന്ന് എഫ്ബിഐ സംശയിക്കുന്നു. അവര്‍ ലഭ്യമായ വിവരങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൈമാറി എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ ഡിസിയില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. ഇതിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി വൈറ്റ് ഹൗസ് പ്രസ് ഓഫിസ് അറിയിച്ചു. ഇവിടേക്ക് 15000 സൈനികരെ അയക്കാന്‍ നാഷണല്‍ ഗാര്‍ഡ് തീരുമാനിച്ചു. വാഷിങ്ടണിലെ സ്മാരകത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കും.ജനുവരി 20നാണ് ബൈഡന്‍ അധികാരമേല്‍ക്കുക.
ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കുന്നതിന് തൊട്ടുമുമ്പ് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കോടതികളും കൈയ്യേറാനാണ് ശ്രമം. ജോ ബൈഡന്‍ അധികാരമേല്‍ക്കുന്ന വേളയില്‍ രാജ്യത്തെ പ്രധാന ഓഫീസുകള്‍ ഇവര്‍ കൈയ്യടക്കുമെന്നാണ് രഹസ്യാന്വേഷണ വിവരം. ഒരു സംഘം ഇതിനായി ശ്രമം നടത്തുന്നുവെന്ന് എഫ്ബിഐക്ക് വിവരം ലഭിച്ചു.
ജനുവരി 16ന് ഒരു സായുധ സംഘം വാഷിങ്ടണ്‍ ഡിസിയിലേക്ക് യാത്ര ചെയ്യും. ട്രംപിനെതിരായ നീക്കങ്ങള്‍ ആരംഭിക്കുന്ന വേളയില്‍ ഇവര്‍ കലാപം തുടങ്ങുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മന്ദിരങ്ങള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.ട്രംപ് അനുകൂലികള്‍ കഴിഞ്ഞ ബുധനാഴ്ച അമേരിക്കന്‍ പാര്‍ലമെന്റ് കൈയ്യേറിയിരുന്നു. കാപിറ്റോളിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ വ്യാപക നാശനഷ്ടവും വരുത്തിവച്ചിരുന്നു.
കാപിറ്റോള്‍ ആക്രമത്തിന് ശേഷം ട്രംപിനെതിരെ കുറ്റവിചാരണ ആരംഭിച്ചിരിക്കുകയാണ് പ്രതിനിധി സഭയിലെ ഡെമോക്രാറ്റ് എംപിമാര്‍. ട്രംപിനെ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നതില്‍ നിന്ന് തടയുന്നതിന് 25ാം ഭേദഗതി റദ്ദാക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. ബൈഡന്‍ അധികാരമേല്‍ക്കുന്നത് വരെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് ആക്ടിങ് പ്രസിഡന്റ് ചുമതല നല്‍കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം.
RELATED STORIES
ഐപിഎല്; ജയത്തോടെ രാജസ്ഥാന് റോയല്സ് സീസണ് അവസാനിപ്പിച്ചു;...
20 May 2025 5:48 PM GMTപതിനഞ്ചുകാരന് കുളത്തില് മുങ്ങിമരിച്ചു
20 May 2025 5:20 PM GMTവാര്ഡുവിഭജനം പൂര്ത്തിയായി; പുതിയതായി 1375 വാര്ഡുകള്
20 May 2025 5:18 PM GMTസിറിയക്കെതിരായ സാമ്പത്തിക ഉപരോധം പിന്വലിച്ച് യൂറോപ്യന് യൂണിയന്
20 May 2025 5:05 PM GMTഗോള്ഡന് ടെമ്പിളിന് മുകളില് എയര് ഡിഫന്സ് തോക്കുകള് സ്ഥാപിച്ചെന്ന...
20 May 2025 4:52 PM GMTഉത്തരാഖണ്ഡിലെ വഖ്ഫ് ബോര്ഡ് മദ്റസകളില് ഓപ്പറേഷന് സിന്ദൂറും...
20 May 2025 4:38 PM GMT