Sub Lead

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; സൗജന്യ ഭക്ഷണപദ്ധതി ഒരുവര്‍ഷം കൂടി നീട്ടുമെന്ന് പ്രഖ്യാപനം

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; സൗജന്യ ഭക്ഷണപദ്ധതി ഒരുവര്‍ഷം കൂടി നീട്ടുമെന്ന് പ്രഖ്യാപനം
X

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ 2023- 24 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റവതരണം തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെ ആദ്യ ബജറ്റാണിതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. 2047ലെ ഇന്ത്യയുടെ വികസനത്തിലേക്കുള്ള ബ്ലൂപ്രിന്റ് ആവും ബജറ്റെന്നും ധനമന്ത്രി അറിയിച്ചു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ പാതയിലാണ്.

സര്‍വതലസ്പര്‍ശിയായ ബജറ്റാണ് ഇത്തവണത്തേത്. വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. പിഎം ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരുവര്‍ഷം കൂടി തുടരും. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്ന പദ്ധതിയാണ്. ഇതിനായി വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it