Big stories

യുപി; പോരാട്ടം കാഴ്ചവച്ച് എസ്പി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്സും ബിഎസ്പിയും; സീറ്റ് കുറഞ്ഞെങ്കിലും ജനസമ്മതിയില്‍ കാര്യമായ ഉലച്ചിലില്ലാതെ ബിജെപി

യുപി; പോരാട്ടം കാഴ്ചവച്ച് എസ്പി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്സും ബിഎസ്പിയും; സീറ്റ് കുറഞ്ഞെങ്കിലും ജനസമ്മതിയില്‍ കാര്യമായ ഉലച്ചിലില്ലാതെ ബിജെപി
X

ലഖ്‌നോ; 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി 403ല്‍ 255 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. സമാജ് വാദി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത് 111 സീറ്റ്. കോണ്‍ഗ്രസ്സും ബിഎസ്പിയുമാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. ബിഎസ്പി ഒരു സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടി നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി. മറ്റുള്ളവര്‍ 34.

തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ എന്തൊക്കെയാണ് നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്? ഒറ്റശ്വാസത്തില്‍ അതിങ്ങനെ പറയാം. ബിജെപിക്ക് ജനസമ്മതിയില്‍ കാര്യമായ പരിക്കില്ല, ഭരിക്കാനുള്ള സീറ്റ് നേടി. പക്ഷേ, സീറ്റിന്റെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. ഫാഷിസത്തിനെതിരേ ശക്തമായ ഇടപെടല്‍ നടത്തിയ എസ്പിയാണ് ഏറ്റവും വലിയ പ്രതിരോധം സൃഷ്ടിച്ചത്, വോട്ട് വിഹിതത്തിലും സീറ്റിന്റെ എണ്ണത്തിലും അത് പ്രതിഫലിച്ചു. ബിഎസ്പിയും കോണ്‍ഗ്രസ്സും എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നടിഞ്ഞു. സീറ്റും ലഭിച്ചില്ല, വോട്ടും ലഭിച്ചില്ല. കോണ്‍ഗ്രസ്സിന്റെയും ബിഎസ്പിയുടെയും പോക്കറ്റില്‍ നിന്ന് പുറത്തുപോയ വോട്ടും സീറ്റും എസ്പിക്ക് നേടിയെടുക്കാനായി. അവര്‍ കുറച്ച് സീറ്റുകള്‍ ബിജെപിയില്‍നിന്ന് കൈവശപ്പെടുത്തുകയും ചെയ്തു.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 39 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത്തവണ 2 ശതമാനം വര്‍ധിച്ച് 41 ശതമാനമായി. പക്ഷേ, 50 സീറ്റ് കുറഞ്ഞു. 2017ല്‍ ബിജെപിക്ക് 312 സീറ്റാണ് ലഭിച്ചത്. ഇത്തവണ അത് 255ആയി.

ബിഎസ്പിയുടെ വോട്ട് ഷെയര്‍ 2017ല്‍ 22 ശതമാനമുണ്ടായിരുന്നത് ഇത്തവണ 12 ശതമാനമായി കുറഞ്ഞു. സീറ്റുകളുടെ എണ്ണത്തിലും കുറവുണ്ടായി. 19ല്‍ നിന്ന് ഒന്നായി കുറഞ്ഞു.

40 ശതമാനം വനിതകളെ മല്‍സരരംഗത്തിറക്കിയ കോണ്‍ഗ്രസ്സിന്റെ 6.3 ശതമാനമുണ്ടായിരുന്ന വോട്ട് വിഹിതം 2.3 ശതമാനമായി കുറഞ്ഞു. ഏഴ് സീറ്റുണ്ടായിരുന്നത് 2 ആയി കുറയുകയും ചെയ്തു.

എസ്പിയുടെ ചിത്രം ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. എസ്പിക്ക് ഇത്തവണ ആകെ 31.9 ശതമാനം വോട്ട് വിഹിതം ലഭിച്ചു. 2017നെ അപേക്ഷിച്ച് 10ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. 2012നെ അപേക്ഷിച്ച് 3 ശതമാനത്തിന്റെ വര്‍ധന. 2012ല്‍ എസ്പി 224 സീറ്റോടെ അധികാരത്തിലെത്തിയിരുന്നു.

ചെറിയ പാര്‍ട്ടികളുമായി സഹകരിച്ചാണ് എസ് പി മല്‍സരിച്ചത്. വിവിധ ജാതികളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളാണ് അവ പൊതുവെ. 47ല്‍ നിന്ന് അവരുടെ സീറ്റിന്റെ എണ്ണം 111 ആയി വര്‍ധിച്ചതും അതുകൊണ്ടാണ്.

അതേസമയം ബിജെപി ജയിച്ച സീറ്റില്‍ ഏകദേശം അമ്പതില്‍ത്താഴെ എണ്ണത്തില്‍ ചെറിയ മാര്‍ജിനാണ് നേടിയത്, 5000ത്തില്‍ താഴെ. ഉദാഹരണതതിന് ഖലീദാബാദില്‍നിന്ന് അരുണ്‍ തിവാരി നേടിയത് എതിരാളിയേക്കാള്‍ 604 വോട്ട് കൂടുതല്‍ മാത്രം. കത്രയില്‍ നിന്ന് 325 വോട്ടിന്റെ ഭൂരിപക്ഷമേയുണ്ടായിരുന്നുള്ളൂ. കുര്‍സിയില്‍ 217 വോട്ടിന്റെ ഭൂരിപക്ഷം. ഇത്തരത്തില്‍ നിരവധി മണ്ഡലങ്ങളുണ്ട്.

ഒപ്പം ഇതേ പോലെ കുറവ് മാര്‍ജിനില്‍ ജയിച്ച നിരവധി സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുണ്ട്. ഉദാഹരണത്തിന് കിതോറില്‍നിന്ന് ഷാഹിദ് മണ്‍സൂര്‍ ജയിച്ചത് 99 വോട്ടുകള്‍ക്കാണ്. ഇത്തരം നിരവധി മണ്ഡലങ്ങല്‍ യുപിയിലുണ്ട്.

Next Story

RELATED STORIES

Share it