- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസാറ്റ് പരീക്ഷണം; ഇന്ത്യയെ വിമര്‍ശിച്ച് യുഎസ്
ബഹിരാകാശം എല്ലാവരുടേതുമാണ്. അതിനെ അവശിഷ്ടങ്ങള്‍ നിറച്ച് മലിനപ്പെടുത്തരുത്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ലോകത്തെ മൊത്തം ആലോചിക്കണം, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.
വാഷിങ്ടണ്‍: ഇന്ത്യയുടെ ആദ്യ എ-സാറ്റ് പരീക്ഷണത്തെ വിമര്‍ശിച്ച് യുഎസ്. ബഹിരാകാശം മലിനപ്പെടുത്തുന്നത് ശ്രദ്ധിക്കണമെന്നും യുഎസ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം പരീക്ഷണങ്ങള്‍ എല്ലാവരും നടത്താന്‍ തുടങ്ങിയാല്‍ ബുദ്ധിമുട്ടാണ്. ബഹിരാകാശം എല്ലാവരുടേതുമാണ്. അതിനെ അവശിഷ്ടങ്ങള്‍ നിറച്ച് മലിനപ്പെടുത്തരുത്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ലോകത്തെ മൊത്തം ആലോചിക്കണം, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഇന്ത്യയുമായി ബഹിരാകാശ ഗവേഷണത്തില്‍ സഹകരണം തുടരുമെന്നും യുഎസ് അറിയിച്ചു.
അതേസമയം, ഇന്ത്യ തകര്‍ത്ത ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങളെ ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്.തകര്‍ക്കപ്പെട്ട ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് തിരികെ പതിക്കുമെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. പരീക്ഷണം നടത്തിയത് ഭൂമിയുടെ 160 കിലോമീറ്റര്‍ മുതല്‍ രണ്ടായിരം കിലോമീറ്റര്‍ വരെ ഉയരത്തില്‍ പൂര്‍ണ്ണവൃത്താകൃതിയിലുള്ള ഭ്രമണപഥമായ ലോ എര്‍ത്ത് ഓര്‍ബിറ്റിലാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ആയതിനാല്‍ അവശിഷ്ടങ്ങള്‍ തിരികെ ഭൂമിയിലേക്ക് പതിക്കുമെന്നാണ് ഇന്ത്യയുടെ അവകാശവാദം. എന്നാല്‍ ഇത് തെറ്റാണെന്നും ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങളെ പെന്റഗണ്‍ നിരീക്ഷിക്കുകയാണെന്നും യുഎസ് പറഞ്ഞു.
ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന സാങ്കേതികവിദ്യ കയ്യിലുണ്ടെങ്കിലും അത് ബഹിരാകാശത്ത് പരീക്ഷിക്കുക പതിവില്ല. പരീക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് തന്നെ ഭൂമിയെ വലംവയ്ക്കുമെന്നും ഇത് മലിനീകരണത്തിന് ഇടയാക്കുമെന്നതുമാണ് കാരണം. വിഷയത്തില്‍ യുഎസ് ഇടപെടാന്‍ കാരണമാക്കിയത് ബഹിരാകാശം മാലിന്യമാക്കിയ പരീക്ഷണമാണ്.
RELATED STORIES
പോപ്പിതോട്ടം നശിപ്പിക്കാന്‍ പോയ പോലിസ് സംഘത്തിന്റെ തോക്കുകള്‍...
25 Nov 2024 4:56 AM GMTകേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
25 Nov 2024 4:07 AM GMTകണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ വന്‍മോഷണം; 300 പവനും ഒരു കോടിയും...
25 Nov 2024 3:54 AM GMTസി കോഗന്റെ കൊലപാതകം; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് യുഎഇ
25 Nov 2024 3:19 AM GMTഅയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തിയെന്ന് പരാതി;...
25 Nov 2024 2:56 AM GMTആറ് വയസുകാരനെ കൊണ്ട് ബൈക്കോടിപ്പിച്ചു; ബന്ധുവിന്റെ ലൈസന്‍സ് റദ്ദാക്കും
25 Nov 2024 2:45 AM GMT