- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊലപാതകങ്ങളില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ലക്ഷദ്വീപ് സംപൂജ്യം -ഏറ്റവും കൂടുതല്‍ ജാതീയ കൊലകളും യുപിയില്‍
രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (5,310). ഉത്തര്‍പ്രദേശ് ( 2769), മധ്യപ്രദേശ് (2339), മഹാരാഷ്ട്ര (2,061) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലിലുള്ളത്.

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 29,193 കൊലപാതക കേസുകളില്‍ കൂടുതലും ഉത്തര്‍ പ്രദേശിലാണെന്ന് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ. 2020 ല്‍ 3779 കൊലപാതകങ്ങളാണ് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും ലഡാക്കിലും ഒരു കൊലപാതകം പോലും 2020 ല്‍ നടന്നില്ല.
പ്രണയ ബന്ധങ്ങളെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് യുപിയിലെ ഭൂരിഭാഗം കൊലകളുടെയും കാരണം ( 351 കൊലപാതകങ്ങള്‍). വ്യക്തിപരമായ ശത്രുത മൂലം നടന്ന കൊലകളുടെ എണ്ണം 308 ആണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ജാതീയ കൊല നടന്നതും ഉത്തര്‍പ്രദേശിലാണ് (9). അതേസമയം കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും ലഡാക്കിലും ഒരു കൊലപാതകം പോലും 2020 ല്‍ നടന്നില്ല. ദേശീയ െ്രെകം റെക്കോഡ് ബ്യൂറോ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 ല്‍ വര്‍ഗീയ സംഘര്‍ഷം മൂലമുണ്ടായ കൊലകളില്‍ മുന്നില്‍ നില്‍ക്കുന്നത് ഡല്‍ഹിയാണ് (53). പശ്ചിമ ബംഗാളിലാണ് സ്ത്രീധന പീഡനം മൂലം ഏറ്റും കൂടുതല്‍ കൊല നടന്നത് (303).
2019 നേക്കാള്‍ നേരിയ വര്‍ധനവ് 2020 രാജ്യത്ത് കൊലപാതകങ്ങളില്‍ ഉണ്ടായിട്ടുണ്ട്. 28,915 കൊലകളാണ് 2019 ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 3779 കൊലക്കേസുകളാണ് 2020 ല്‍ ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3150 കേസുകളുമായി ബിഹാറാണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്ര ( 2163), മധ്യപ്രദേശ് (2101) എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം പിന്നില്‍. ദിനംപ്രതി ശരാശരി 77 ബലാത്സംഗക്കേസുകളും 2020 ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആകെ 28,046 ബലാത്സംഗക്കേസുകള്‍.
സ്ത്രീകള്‍ക്കെതിരായ ആകെ ലൈംഗികാതിക്രമങ്ങളുടെ എണ്ണം 3,71,503 ആണ്. 2019 നെ അപേക്ഷിച്ച് ഇത് 8.3 ശതമാനം കുറവാണ്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (5,310). ഉത്തര്‍പ്രദേശ് ( 2769), മധ്യപ്രദേശ് (2339), മഹാരാഷ്ട്ര (2,061) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലിലുള്ളത്. അതേസമയം തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങള്‍ 2019 നെ അപേക്ഷിച്ച് 2020 ല്‍ 19 ശതമാനം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
RELATED STORIES
നടുറോഡില്‍ യുവതിയുടെ മുന്നില്‍ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച...
12 May 2025 4:13 PM GMTഐഡന്‍ അലക്സാണ്ടറെ വിട്ടയച്ച് ഹമാസ്
12 May 2025 3:41 PM GMTമൂന്നാര്‍ ഗ്യാപ് റോഡിലേയ്ക്ക് വീണ്ടും പാറക്കല്ലുകള്‍ വീണു; ഒഴിവായത്...
12 May 2025 3:39 PM GMTമുസ്ലിം വയോധികനെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചു; ജയ് ശ്രീറാം വിളിക്കാന്‍...
12 May 2025 3:29 PM GMTഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം ടെസ്റ്റിനോട് വിടപറയുമ്പോള്‍;...
12 May 2025 3:22 PM GMTട്രാഫിക് തര്‍ക്കം: റാസ് അല്‍ ഖൈമയില്‍ മൂന്നു സ്ത്രീകളെ വെടിവച്ചു...
12 May 2025 3:11 PM GMT