- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിംകള്‍ കാന്‍സര്‍, കീമോതെറാപ്പി നടത്തണം; വംശഹത്യാ ഭീഷണിയുമായി വിഎച്ച്പി മേധാവി
ന്യൂഡല്‍ഹി: മുസ് ലിംകള്‍ രാജ്യത്തിന്റെ കാന്‍സറാണെന്ന വിദ്വേഷ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) മേധാവി. കാന്‍സര്‍ നാലാംഘട്ടില് എത്തിയെന്നും കീമോതെറാപ്പി ആവശ്യമാണെന്നും നാഗ്പൂരിലെ ആര്‍എസ്എസ് കാര്യലയത്തില്‍ നടന്ന ചടങ്ങിന് ശേഷം വിഎച്ച്പി സംഘടനാ പ്രസിഡന്റ് രവീന്ദ്ര നാരായണ്‍ സിംഗ് പറഞ്ഞു. ആര്‍എസ്എസ് ആസ്ഥാനത്ത് പുതിയ കെട്ടിടത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു നാരായണ്‍ സിംഗ്.
ഉപഭൂഖണ്ഡത്തിന്റെ വിഭജനത്തെയും പാകിസ്താന് രൂപീകരണത്തെയും വിഎച്ച്പി നേതാവ് സിംഗ് താരതമ്യപ്പെടുത്തിയത് 'കാന്‍സര്‍' നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയുമായിട്ടാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
'ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചപ്പോള്‍ ഞങ്ങള്‍ മുസ്ലിംകള്ക്ക് പ്രത്യേക ഭൂമി നല്‍കിയിരുന്നു. അത് നമ്മുടെ രാജ്യത്ത് നിന്ന് ആ കാന്‍സറിനെ നീക്കം ചെയ്യുന്നതിന് തുല്യമായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, ഇത് വിജയിച്ചില്ല. ചില മുസ്ലിം സഹോദരങ്ങള്‍ ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. 'വസുധൈവ കുടുംബകം', 'അതിഥി ദേവോ ഭവ' എന്നീ ഹൈന്ദവ പാരമ്പര്യമനുസരിച്ച് ഞങ്ങള്‍ അവരെ മാന്യതയോടെ സ്വീകരിച്ചു'. നാരായണ്‍ സിംഗ് പറഞ്ഞു.
'പക്ഷേ, ഈ കാന്‍സര്‍ പതുക്കെ വളരുന്നു എന്നത് നമ്മള് മറന്നു. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനുള്ളില്‍ ഇത് നാലാം ഘട്ടത്തിലെത്തി, ഇപ്പോള്‍ ശരീരത്തിലുടനീളം വ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ കാന്‍സര്‍ നീക്കം ചെയ്യാന്‍ നമുക്ക് വേറെ വഴികളില്ല. അത് നീക്കം ചെയ്യാന്‍ കീമോതെറാപ്പി നടത്തണം. ശരീരം അതിജീവിക്കാനും കാന്‍സര്‍ ഭേദമാകാനും വേണ്ടിയുള്ള ഒരു ചികിത്സ ഞങ്ങള്‍ ചെയ്യേണ്ടതുണ്ട്,' സിംഗ് പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിംകളെ കാന്‍സറായി വിശേഷിപ്പിക്കുകയാണോ എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ സിംഗ് പറഞ്ഞു, 'ഞാനൊരു ഡോക്ടറാണ്. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം മാത്രം നല്കുന്നു. അതിനര്‍ത്ഥം ഞാന്‍ അവരെ ക്യാന്‍സര്‍ എന്ന് വിളിച്ചു എന്നല്ല. അദ്ദേഹം അവകാശപ്പെട്ടു, 'മുസ്ലിംകള്ക്ക് 'ഉമ്മ' എന്ന സങ്കല്‍പ്പമുണ്ട്, അവിടെ അവര്‍ക്ക് ഒരു രാഷ്ട്ര സങ്കല്പ്പമില്ല, അതിനാല്‍ അവര്‍ക്ക് ദേശീയത എന്ന ആശയമില്ല. ലോകം മുഴുവനും ഒരു മതത്തിലായിരിക്കണമെന്ന് അവര്‍ വിശ്വസിക്കുന്നു.
'ഇതിനര്‍ത്ഥം 20 കോടി മുസ്ലിംകളെ ഞങ്ങള്‍ ഒഴിവാക്കുന്നു എന്നല്ല. അവരോട് രാജ്യം വിടാന്‍ ആവശ്യപ്പെടാന്‍ കഴിയില്ല. പല നദികളും ഗംഗയില്‍ ലയിക്കുകയും പിന്നീട് ഒരുമിച്ച് ഗംഗയായി മാത്രം ഒഴുകുകയും ചെയ്യുന്നതുപോലെ മുസ്ലിംകള് നമ്മോടൊപ്പം ജീവിക്കണമെന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. ഞങ്ങളുമായി ഏറ്റുമുട്ടുന്നവര്‍ കീറിമുറിക്കും എന്ന് ഞാന്‍ പറയില്ല. ഞങ്ങളോട് ഏറ്റുമുട്ടുന്നവര്‍ നമ്മില്‍ അലിഞ്ഞുചേരുമെന്ന് ഞാന്‍ പറയും'. വിഎച്ച്പി മേധാവി വ്യക്തമാക്കി.
RELATED STORIES
കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMTകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; സമരക്കാരും പോലിസും ഏറ്റുമുട്ടി
17 Nov 2024 6:33 AM GMTകോഴിക്കോട് ഹര്‍ത്താല്‍ തുടങ്ങി
17 Nov 2024 2:56 AM GMTസാംസ്കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ...
16 Nov 2024 4:44 PM GMT