Big stories

നിയമലംഘനം; സൗദിയില്‍ ഒരാഴ്ചക്കിടെ വനിതകളടക്കം പതിനായിരത്തോളം പേരെ നാട്കടത്തി

നിയമലംഘനം; സൗദിയില്‍ ഒരാഴ്ചക്കിടെ വനിതകളടക്കം പതിനായിരത്തോളം പേരെ നാട്കടത്തി
X

റിയാദ്: വിവിധ നിയമലംഘനങ്ങളുടെ പേരില്‍ സൗദിയില്‍ നിന്ന് ഒരാഴ്ചകൊണ്ട് പതിനായിരത്തോളം പേരെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം. വിവിധതരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഇഖാമ നിയമലംഘനം നടത്തിയ 9,895 പേരും നുഴഞ്ഞുകയറിയ 2,289 പേരും അടക്കം 16,606 പേരെയാണ് പരിശോധനയില്‍ കണ്ടെത്തിയത്.

സെപ്തംബര്‍ 8-14 തിയ്യതികളിലായിരുന്നു പരിശോധന. അതിര്‍ത്തിവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 362 പേരും അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 19 പേരും നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായം നല്‍കിയ 19 പേരും ഈ പരിശോധയില്‍ പിടിയിലായിരുന്നു.

നിലവില്‍ 43,660 പേരാണ് ഡിപോര്‍ട്ടേഷന്‍ സെന്ററിലുളളത്. അതില്‍ 3,094 പേര്‍ വനിതകളാണ്.

നാടുകടത്തുന്നതിനുമുന്നോടിയായി ഇവര്‍ക്ക് എംബസിയുമായി ബന്ധപ്പെട്ട് താല്‍ക്കാലിക യാത്രാ രേഖകള്‍ നല്‍കും. 1951 പേര്‍ക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും നടപടി സ്വീകരിച്ചു.

Next Story

RELATED STORIES

Share it