- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റെയ്ഡുകള്‍ക്കും അറസ്റ്റുകള്‍ക്കുമെതിരേ നിയമപരമായും ജനാധിപത്യപരമായും പോരാടും: പോപുലര്‍ ഫ്രണ്ട്
ചെന്നൈ: ബിജെപി, ആര്‍എസ്എസ് ഓഫിസുകള്‍ക്കു നേരെയുണ്ടായതായി പറയപ്പെടുന്ന ആക്രമണങ്ങളുടെ പേരില്‍ വ്യാപകമായി നടത്തുന്ന റെയ്ഡുകള്‍ക്കും അറസ്റ്റുകള്‍ക്കുമെതിരേ നിയമപരമായും ജനാധിപത്യപരമായും പോരാടുമെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്നാട്ടില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളെ കൂട്ടത്തോടെ എന്‍ ഐഎ അറസ്റ്റ് ചെയ്തതിനു പിന്നാലെ ചില ബിജെപി, ആര്‍എസ്എസ് ഓഫിസുകള്‍ക്കു നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്തകള്‍ക്കു ശേഷമാണ് പോലിസ് അറസ്റ്റും പരിശോധനയും നടത്തുന്നത്. വ്യാജആക്രമണങ്ങളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുന്ന ശീലം ബിജെപിക്കുണ്ടെന്നും പോപുലര്‍ ഫ്രണ്ട് തമിഴ്നാട് ഘടകം പ്രസിഡന്റ് മുഹമ്മദ് ഷെയ്ക്ക് അന്‍സാരി പറഞ്ഞു. ആക്രമണങ്ങളുമായി ബന്ധപ്പെടുത്തി പോപുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപി ഐയുടെയും ചില പ്രവര്‍ത്തകരെ പോലിസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇഡിയുടെയും എന്‍ഐഎയുടെയും അന്യായ നടപടികള്‍ക്കെതിരെ ജനാധിപത്യ ശക്തികളില്‍ നിന്ന് പിന്തുണ നേടിയ സമയത്താണ് അക്രമാസക്തമായ ആക്രമണങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അന്‍സാരി പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് മുന്‍വിധി വേണ്ട. ആക്രമണങ്ങളില്‍ മറ്റ് സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷിക്കണം. പോപുലര്‍ ഫ്രണ്ടിന് അക്രമങ്ങളുടെ ചരിത്രമൊന്നുമില്ല. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുകയും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. എല്ലാ കോണുകളില്‍ നിന്നും ജനാധിപത്യവാദികളുടെ പിന്തുണയുള്ള സമയത്ത് അക്രമങ്ങള്‍ നടത്തി ഒന്നും നേടാനില്ലെന്നും മുഹമ്മദ് ഷെയ്ക്ക് അന്‍സാരി ദി ഹിന്ദുവിനോട് പറഞ്ഞു.
'ഭീകരാക്രമണത്തിന് ഇരയായെന്ന് പറഞ്ഞ് സ്വന്തം കൈ മുറിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു സംഭവമുണ്ട്. ബിജെപിയുടെ മറ്റൊരു ഭാരവാഹി തന്നെ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ടിരുന്നു. ഒരു നേതാവ് സ്വന്തം കാറിന് തീകൊളുത്തിയ സംഭവവുമുണ്ട്. അതിനാല്‍തന്നെ വ്യാജ ആക്രമണങ്ങള്‍ നടത്തി കേന്ദ്ര ഏജന്‍സികളുടെ പിന്തുണ ഉറപ്പാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പലരെയും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ബിജെപി നേതാക്കള്‍ മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരും പോലീസ് വകുപ്പും മനസ്സിലാക്കണം. ഇവരുടെ സമ്മര്‍ദത്തിന് വഴങ്ങി പോലീസ് നടപടിയെടുക്കരുത്. നീതിയുക്തമായ അന്വേഷണം നടത്തണം. നിയമ നിര്‍വഹണ ഏജന്‍സികളുടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നമുക്ക് കാത്തിരിക്കാമെന്നും പ്രസിഡന്റ് മുഹമ്മദ് ഷെയ്ക്ക് അന്‍സാരി പറഞ്ഞു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT