Big stories

ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അതൃപ്തി; മുഖ്യമന്ത്രിക്കു ഗവര്‍ണറുടെ കത്ത്

കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതിലുള്ള പ്രീതി (പ്ലഷര്‍) പിന്‍വലിക്കുന്നുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്.

ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അതൃപ്തി; മുഖ്യമന്ത്രിക്കു ഗവര്‍ണറുടെ കത്ത്
X

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പദവിയില്‍ തുടരുന്നതിലെ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലാ നിയമനങ്ങളെച്ചൊല്ലി സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ്, ഗവര്‍ണറുടെ അസാധാരണ നടപടി.

കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതിലുള്ള പ്രീതി (പ്ലഷര്‍) പിന്‍വലിക്കുന്നുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ടു ബാലഗോപാല്‍ നടത്തിയ പ്രസംഗങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഗവര്‍ണറെ വിമര്‍ശിക്കുന്ന മന്ത്രിമാരുടെ കാര്യത്തില്‍ പ്രീതി പിന്‍വലിക്കുമെന്നു നേരത്തെ ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതു വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ് എന്ന വ്യാഖ്യാനത്തോടെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതില്‍ ഗവര്‍ണര്‍ തന്നെ പിന്നീടു വിശദീകരണം നല്‍കി. പ്രീതി പിന്‍വലിക്കുമെന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വിശദീകരണം.

Next Story

RELATED STORIES

Share it