- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വര്‍ഗീയ ധ്രുവീകരണം രാജ്യത്തെ സാമ്പത്തിക മേഖല തകര്‍ത്തു: രാഹുല്‍ ഗാന്ധി
രാജ്യത്ത് വൈവിധ്യവും ഐക്യവും കാത്ത് സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ, സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് വാചാലനാകുന്നത് പ്രധാനമന്ത്രിയുടെ വിവരക്കേടാണ്. രാഹുല്‍ ഗാന്ധി പറഞ്ഞു.
കോയമ്പത്തൂര്‍: വര്‍ഗീയവും സാമുദായികവുമായ ധ്രുവീകരണം രാജ്യത്തിന്റെ സാമ്പത്തിക മേഖല തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കോയമ്പത്തൂരില്‍ ചെറുകിട സംരംഭകരുടെ ഘടകവുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
രാജ്യത്ത് വൈവിധ്യവും ഐക്യവും കാത്ത് സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ, സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് വാചാലനാകുന്നത് പ്രധാനമന്ത്രിയുടെ വിവരക്കേടാണ്. കൊവിഡ് മഹാമാരിക്ക് മുമ്പേ സാമ്പത്തിക പ്രതിസന്ധികള്‍ തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനവും പിഴവുകളോടെ ജിഎസ്ടി നടപ്പിലാക്കിയതും ഇതിലേക്ക് നയിച്ച പ്രധാന കാരണങ്ങളില്‍ പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, സാമൂഹിക ഐക്യം തകര്‍ത്തത് ബിസിനസ്സ് മേഖലയെയും പലരീതിയില്‍ ബാധിച്ചുവെന്നും, വിദ്വേഷം നിലനില്ക്കുമ്പോള് സാമ്പത്തിക മുന്നേറ്റം സാധ്യമല്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'തമിഴ് സംസാരിക്കാന്‍ പാടില്ലായെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം? മണിപ്പൂരിലെ ആളുകളോട് അവരുടെ ആചാരങ്ങള്‍ പിന്‍പറ്റാന്‍ പറ്റില്ല എന്നുപറഞ്ഞാല്‍ എന്താകും അവസ്ഥ? രാജ്യത്തിന്റെ സാമ്പത്തിക മേഖല സ്തംഭിക്കില്ലേ? ഈ രാജ്യത്തിന്റെ അടിസ്ഥാനം തന്നെ ഇവിടത്തെ വൈവിധ്യമാണ്. വൈവിധ്യങ്ങളെ കാത്തുസൂക്ഷിക്കാതെ ഇവിടെ സാമ്പത്തിക വളര്‍ച്ച സാധ്യമല്ല. ഇന്ത്യ എന്ന ആശയം തന്നെ സാധ്യമല്ല. ഇന്ത്യയെന്നാല്‍ വൈവിധ്യമാണ്.''രാഹുല്‍ പറഞ്ഞു.
രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം കേന്ദ്രം അവരുടെ ആശയങ്ങളെ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ''ഇതിന്റെ അനന്തരഫലം അധികം വൈകാതെ അവര്‍ക്ക് ബോധ്യമാവും. കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. തമിഴ്നാട്ടിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്്'. രാഹുല്‍ ഗാന്ധി പറഞ്ഞു.
English title: 'Without diversity, you won't have economy. You won't have India either. India itself is an idea of diversity' says rahul gandhi
RELATED STORIES
നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT