Big stories

കൊറോണ വാക്‌സിനും ഗവേഷണത്തിനുമായി 800 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് ലോകനേതാക്കള്‍; വിസമ്മതിച്ച് അമേരിക്ക

മുപ്പതോളം രാജ്യങ്ങള്‍ക്കു പുറമെ യുഎന്‍, ജീവകാരുണ്യ സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ സംഭാവനകള്‍ വാഗ്ദാനം ചെയ്തു.

കൊറോണ വാക്‌സിനും ഗവേഷണത്തിനുമായി 800 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് ലോകനേതാക്കള്‍; വിസമ്മതിച്ച് അമേരിക്ക
X

ബ്രസല്‍സ്: കൊറോണവാക്സിന്‍ ഗവേഷണത്തിനും ചികിത്സയ്ക്കുമായി ലോക നേതാക്കളും സംഘടനകളും 800 കോടി ഡോളര്‍ വാഗ്ദാനം ചെയ്തപ്പോള്‍ സംഭാവന നല്‍കാന്‍ വിസമ്മതിച്ച് അമേരിക്ക. യൂറോപ്യന്‍ യൂണിയന്‍ ആതിഥേയത്വം വഹിച്ച ഒരു ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളും പ്രസ്ഥാനങ്ങളുമാണ് സംബന്ധിച്ചത്.

മുപ്പതോളം രാജ്യങ്ങള്‍ക്കു പുറമെ യുഎന്‍, ജീവകാരുണ്യ സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ സംഭാവനകള്‍ വാഗ്ദാനം ചെയ്തു. ഗായിക മഡോണ 10 ലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്തത്. വാക്‌സിന്‍ ഗവേഷണത്തിന് ധനസഹായം നല്‍കുന്നതിനായി യൂറോപ്യന്‍ കമ്മീഷന്‍ 100 കോടി ഡോളര്‍ വാഗ്ദാനം ചെയ്തു.'വാക്സിന്‍ ഗവേഷണം, രോഗനിര്‍ണയം, ചികിത്സ എന്നിവയ്ക്കായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 7.4 ബില്യണ്‍ യൂറോ (800 കോടി ഡോളര്‍) സമാഹരിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ആഗോള സഹകരണം ആരംഭിക്കാന്‍ ഇത് സഹായിക്കുമെന്നും യോഗത്തിന്റെ അധ്യക്ഷത വഹിച്ച അവര്‍ വ്യക്തമാക്കി.

സംഘാടകരില്‍ യൂറോപ്യന്‍ യൂണിയനും യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളായ ബ്രിട്ടന്‍, നോര്‍വേ, സൗദി അറേബ്യ എന്നിവരും ഉള്‍പ്പെടുന്നു. ജപ്പാന്‍, കാനഡ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.

എന്നാല്‍ അമേരിക്കയും റഷ്യയും യോഗത്തില്‍ പങ്കെടുത്തില്ല. വൈറസ് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ചൈനയെ പ്രതിനിധീകരിച്ച് യൂറോപ്യന്‍ യൂണിയനിലെ അംബാസഡര്‍ മാത്രമാണ് പങ്കെടുത്തത്.

Next Story

RELATED STORIES

Share it