Flash News

ഐജി മനോജ് എബ്രഹാമിനെ ഭീഷണിപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ബിജെപി നേതാവ് അറസ്റ്റില്‍

ഐജി മനോജ് എബ്രഹാമിനെ ഭീഷണിപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ബിജെപി നേതാവ് അറസ്റ്റില്‍
X


തിരുവനന്തപുരം : ഐജി മനോജ് എബ്രഹാമിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ബിജെപി നേതാവ് അറസ്റ്റില്‍. വെങ്ങന്നൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി കോവളം ഇരുപതാം വാര്‍ഡിന്റെ വൈസ് പ്രസിഡന്റ് ആണ് അരുണ്‍. നിലയ്ക്കല്‍ നടന്ന ലാത്തി ചാര്‍ജിനെ തുടര്‍ന്നാണ് ഇയാള്‍ മനോജ് എബ്രഹാമിനെ വധിക്കുമെന്ന് ഭീഷണി പെടുത്തിയത്. പ്രതിക്കെതിരെ ഐടി ആക്ട് അനുസരിച്ചും അസഭ്യം പറഞ്ഞതിനും കേസ് എടുത്തു . അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ സ്‌റ്റേഷന് മുന്നില്‍ തടിച്ച് കൂടിയത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടാക്കി.
Next Story

RELATED STORIES

Share it